Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ച എംഐആർവി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അഗ്നി 5 മിസെെലിന്റെ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഷൻ ദിവ്യാസ്ത്ര എന്ന് പേരിട്ട പരീക്ഷണത്തിന്റെ വിജയത്തിൽ ഡി ആർ ഡി ഒ ശാസ്ത്രജ്ഞരെ നരേന്ദ്ര മോദി അഭിനന്ദിച്ചു. മിഷന്‍ ദിവ്യാസ്ത്രയില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഒന്നിലേറെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് അഗ്നി- 5.

6,000 കിലോ മീറ്റര്‍ പരിധിയിലുള്ള ലക്ഷ്യത്തെ കൃത്യതയോടെ ആക്രമിക്കാന്‍ കഴിയും എന്നതടക്കമാണ് അഗ്‌നിയുടെ നേട്ടം. ഇന്ത്യ വികസിപ്പിച്ച എംഐആര്‍വി സാങ്കേതിക വിദ്യയാണ് അഗ്‌നി 5 മിസൈലിന്റെ അടിസ്ഥാനം. മിഷന്‍ ദിവ്യാസ്ത്ര എന്ന പേരിലായിരുന്നു അഗ്‌നി 5 മിസൈലിന്റെ പരീക്ഷണം . അഗ്‌നി 5 ന്റെ ഒരൊറ്റ മിസൈല്‍ ഒന്നിലധികം പ്രദേശങ്ങളില്‍ പ്രഹരം എല്‍പ്പിയ്ക്കും. 7500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താന്‍ അഗ്‌നി 5 ന് സാധിക്കും. 17 മീറ്റര്‍ നീളമുള്ള മിസൈലിന്റെ ഭാരം 50 ടണ്ണാണ്. ബിജിംഗ് , ഷാംഹായ് അടക്കമുള്ള നഗരങ്ങള്‍ ഉള്‍പ്പടെ അഗ്‌നിയുടെ പരിധിയില്‍ വരും.

മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗറ്റബിള്‍ റീ എന്‍ട്രി വെഹിക്കില്‍ (എം.ഐ.ആര്‍.വി) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മിസൈല്‍ പ്രവര്‍ത്തിക്കുന്നത്. അഗ്നി- 5 ന്റെ പരീക്ഷണം വിജയിച്ചതോടെ, എം.ഐ.ആര്‍.വി. സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യയെത്തി. ഇന്ത്യയുടെ ആയുധ പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും ദൂരപരിധിയുള്ളതാണ് അഗ്നി 5 മിസെെൽ.

Leave a Reply

Your email address will not be published. Required fields are marked *