Your Image Description Your Image Description
Your Image Alt Text

 

അഹമ്മദാബാദ്: ഐപിഎല്ലിലെ ജീവൻമരണപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ഒമ്പത് വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് സാധ്യത നിലനിർത്തി റോയൽ ചലഞ്ചേഴ്സ് ബെംഗലൂരു. ഗുജറാത്ത് ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിയെ അർഝസെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച ചേസ് മാസ്റ്റർ വിരാട് കോലിയാണ് ആർസിബിക്ക് തുടർച്ചയായ രണ്ടാം ജയം സമ്മാനിച്ചത്. ഈ സീസണിൽ ആദ്യമായാണ് ആർസിബി തുടർച്ചയായി രണ്ട് മത്സരം ജയിക്കുന്നത്. ജയിച്ചെങ്കിലും ആറ് പോയൻറുള്ള ആർസിബി പോയൻറ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഗുജറാത്ത് ഏഴാം സ്ഥാനത്ത് തുടരുന്നു. സ്കോർ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 200-3, ആർസിബി 16 ഓവറിൽ 206-1.

വിൽ ജാക്സ് വെടിക്കെട്ട്

201 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആർസിബിക്കായി ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയും വിരാട് കോലിയും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ നാലോവറിൽ 40 റൺസടിച്ച് തകർപ്പൻ തുടക്കമിട്ടു. 12 പന്തിൽ 24 റൺസെടുത്ത ഫാഫ് ഡൂപ്ലെസിയെ സായ് കിഷോർ മടക്കിയെങ്കിലും ആർസിബിയുടെ സ്കോറിംഗ് വേഗം കുറയാതെ കാത്ത കോലിയും വൺ ഡൗണായി എത്തിയ വിൽ ജാക്സും ചേർന്ന് പവർപ്ലേയിൽ അവരെ 61 റൺസിലെത്തിച്ചു. തുടക്കത്തിൽ വിൽ ജാക്സ് സ്പിന്നർമാർക്കെതിരെ റണ്ണടിക്കാൻ ബുദ്ധിമുട്ടിയപ്പോൾ നൂർ അഹമ്മദിനെയും ഫലപ്രദമായി നേരിട്ട കോലി ആർസിബിയുടെ സ്കോറുയർത്തി. പതിനൊന്നാം ഓവറിൽ ആർസിബി 100 കടക്കുന്നതിന് തൊട്ടു മുമ്പ് 32 പന്തിൽ വിരാട് കോലി അർധസെഞ്ചുറി തികച്ചു. അവസാന ആറോവറിൽ 53 റൺസായിരുന്നു ആർസിബിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *