Your Image Description Your Image Description
Your Image Alt Text

സുധാകരാ .. കൊത്തിക്കൊത്തി മുറ്റത്തെ കേറി കൊത്തിയോ ? നിങ്ങൾക്കെതിരെ കെപിസിസി ഫണ്ട്‌ വെട്ടിപ്പടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് തിരുവനന്തപുരത്തെ ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ്‌.

തലസ്ഥാനത്തെ കോൺഗ്രസിന്റെ പ്രധാന നേതാവും മുൻ കോർപ്പറേഷൻ കൗൺസിലറും കെ കരുണാകരന്റെ സന്തതസഹചാരിയുമായിരുന്ന സതീഷ്‌ കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്ന്‌ രാജിവച്ചിട്ടാണ് ഈ ആരോപണങ്ങളുയർത്തിയത് .

സാധാരണ പ്രവർത്തകർ കൊടും വെയിലത്ത്‌ വീടുകളിലും മറ്റും കയറിയിറങ്ങി പിരിച്ച കെപിസിസി ഫണ്ട്‌ മുഴുവൻ സുധാകരൻ കൊള്ളയടിക്കുകയും ധൂർത്തടിക്കുകയും ചെയ്യുന്നുവെന്ന ആരോപണം കേട്ടപ്പോൾ ഒരു സാധാരണ പ്രവർത്തകൻ പറഞ്ഞത് എന്താണെന്നറിയാമോ ? ഫണ്ട് മോടിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴുമെന്ന് .

ഫണ്ടിനെക്കുറിച്ച്‌ കെപിസിസി എക്‌സിക്യൂട്ടീവിലോ കമ്മിറ്റികളിലോ ചർച്ചയ്ക്കു സുധാകരൻ തയ്യാറാകുന്നില്ല. തിരുവനന്തപുരം ഉദയാ പാലസിൽ സംഘടിപ്പിച്ച കോൺഗ്രസ്‌ പരിപാടിയിൽ കയറണമെങ്കിൽ പ്രവർത്തകർ 500 രൂപ വീതം നൽകണമെന്ന്‌ നിബന്ധനവച്ചു. അങ്ങനെ ആ പരിപാടി എട്ടു നിലയിൽ പൊളിച്ചു .

കണ്ണൂരിലെ സിപിഎം നേതാവ്‌ പി ശശിക്കെതിരെ വ്യാജ ആരോപണം ഉന്നയിപ്പിച്ചത്‌ കെ സുധാകരനാണെന്നാണ് സതീഷ് ഉന്നയിച്ച മറ്റൊരു ആരോപണം . എന്നാലീ ആരോപണം ഉന്നയിച്ചയാളെ കെപിസിസി ഓഫീസിൽ ശമ്പളക്കാരനായി സുധാകരൻ നിയമിച്ചു. മാത്രമല്ല ഇയാളെ കുടുംബ സമേതം തലസ്ഥാനത്തു കൊണ്ടുവന്നു താമസിപ്പിക്കുകയും ചെയ്യുന്നു .

വീടു കണ്ടുപിടിച്ചതും വാടക നൽകുന്നതുമെല്ലാം കെപിസിസിയാണ്‌. ഇപ്പോൾ അയാൾ വില്ല വാങ്ങുകയും സൂപ്പർമാർക്കറ്റ്‌ തുടങ്ങുകയും ചെയ്‌തു. അയാൾക്ക്‌ ലക്ഷങ്ങളാണ്‌ കെപിസിസിയിൽനിന്ന്‌ നൽകിയതെന്നും തമ്പാനൂർ സതീഷ്‌ ആരോപിച്ചു .

കണ്ണൂരിൽ വീണ്ടും മത്സരിക്കുന്ന സുധാകരന്റെ ധാർമികത മണ്ഡലത്തിലാകെ ചർച്ചയാണ് മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ അയോഗ്യരാകുന്ന നിയമം നിലനിൽക്കുമ്പോഴാണ് ശക്തമായ തെളിവുകളുമായി കേസിൽ പ്രതിചേർക്കപ്പെട്ട സുധാകരൻ മത്സരത്തിനിറങ്ങുന്നത്‌.

മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച്‌ നൽകിയ കുറ്റപത്രത്തിൽ സുധാകരന്റെ പങ്ക്‌ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

മോൻസണിൽനിന്ന്‌ സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയെന്ന്‌ ദൃക്‌സാക്ഷിമൊഴിയുണ്ട്‌. പണം കൈപ്പറ്റിയ ദിവസം മോൻസന്റെ വീട്ടിൽ വന്നതിന്‌ ഡിജിറ്റൽ തെളിവുമുണ്ട്‌. മോൻസന്റെ കൈവശമുള്ളത്‌ യഥാർഥ പുരാവസ്‌തുവല്ലെന്ന്‌ സുധാകരന് അറിയാമായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്‌ ക്രൈംബ്രാഞ്ച്‌ നേരത്തെ സുധാകരനെ അറസ്റ്റ്‌ ചെയ്‌തത്‌.

വിദേശികൾക്ക്‌ പുരാവസ്‌തു വിറ്റവകയിൽ ബാങ്കിൽ കുടുങ്ങിയ, മോൻസണിന്റെ രൂപ വിട്ടുകിട്ടാൻ ഡൽഹിയിൽ സുധാകരൻ ഇടപെടുമെന്ന ഉറപ്പിൽ പണം നൽകി കബളിപ്പിക്കപ്പെട്ട ആറുപേരാണ്‌ കേസിലെ പരാതിക്കാർ.

ഫെമ നിയമപ്രകാരം 2 കോടി 62 ലക്ഷം രൂപ തടഞ്ഞുവച്ചതായി മോൻസൺ പരാതിക്കാരോട്‌ പറഞ്ഞിരുന്നു. ഇക്കാര്യം വിശ്വസിപ്പിക്കാൻ കാണിച്ച രേഖകൾ വ്യാജമാണെന്ന്‌ സുധാകരന്‌ അറിയാമായിരുന്നു. തടഞ്ഞുവച്ച തുക ലഭിച്ചാൽ എല്ലാവരും ‘സേഫാകും’ എന്ന്‌ മോൻസന്റെ മുന്നിൽവച്ച്‌ സുധാകരൻ പറഞ്ഞതായും മൊഴിയുണ്ട്‌.

നേരത്തേതന്നെ ക്രിമിനൽ പശ്‌ചാത്തലമുള്ളയളാണ്‌ സുധാകരൻ. മട്ടന്നൂരിലെ നാൽപ്പാടി വാസു വധക്കേസിലെ എഫ്‌ഐആറിൽ ഒന്നാം പ്രതിയായിരുന്നു. യുഡിഎഫ്‌ അധികാരത്തിലെത്തിയപ്പോൾ പ്രതിപ്പട്ടികയിൽനിന്ന്‌ ഒഴിവാക്കുകയായിരുന്നു. കണ്ണൂർ സേവറി ഹോട്ടലിലെ ജീവനക്കാരൻ കെ നാണുവിനെ ബോംബെറിഞ്ഞുകൊന്നത്‌ കൈയബദ്ധമാണെന്ന്‌ സുധാകരൻ കുറ്റസമ്മതവും നടത്തിയിരുന്നു. ഏതായാലും സുധാകരന് ആപ്പായി മാറുമോ ഈ കേസുകളെന്നാണ് പലരും ചോദിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *