Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: മാർച്ച്‌ എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറക്കാട് ഗ്രാമപഞ്ചായത്ത്‌ ജാഗ്രതാ സമിതിയും കുടുംബശ്രീ സി.ഡി.എസ്സും അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായി നിയമ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

പുറക്കാട് പഞ്ചായത്ത്‌ ഹാളിൽ ‘സ്ത്രീകളും നിയമങ്ങളും’എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.എസ്. സുദർശനൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ അജേഷ് അധ്യക്ഷയായി. അഡ്വ. ജീനു എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവൻ, പഞ്ചായത്തംഗം രാജേശ്വരി, ഡോ.നയന, പി.വി. ചിലൂ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *