Your Image Description Your Image Description
Your Image Alt Text

തൃശ്ശൂരിലെ സ്ഥാനാർത്ഥിയായതോടെ കെ മുരളീധരൻ തന്റെ നിലപാട് ഓപ്ന്നുകൂടി വ്യക്തമാക്കിയിട്ടുണ്ട്. തൃശ്ശൂരിൽ തന്റെ മത്സരം ബി ജെ പിയുമായിആണെന്നു. ബി ജെ പി കു ഒരു കാരണവശാലും തൃശൂർ നൽകില്ലെന്നും അവരെ മൂന്നാം സ്ഥാനത്തേക്കെത്തിക്കുമെന്നും മുരളീധരൻ വാക്കുകൾ കൊണ്ട് പറയുമ്പോൾ ഒപ്രു സംശയം . എൽ ഡി എഫ് സ്ഥാനാർഥി തൃശൂരിൽ രണ്ടാം സ്ഥാനത്തെത്തുമെന്നു മുരളീധരൻ പറയുന്നുണ്ട്. അപ്പോൾ മുരളീധരന്റെ മത്സരം സുരേഷ്ഗോപിയോടാണെങ്കിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെത്തമെന്നാണെങ്കിൽ വി എസ സുനില്കുമാരുമായി മത്സരം വേണ്ടേ. ഒന്നാം സ്ഥാനത്തെത്തുമെന്നു പറയുന്ന മുരളീധരൻ മൂന്നാം സ്ഥാനത്തെത്തിക്കുമെന്നു പറയുന്ന ബി ജെ പിയുമായാണ് മത്സരമെങ്കിൽ പിന്നെ വി എസ് സുനിൽകുമാർ ആരുമായി മത്സരിക്കും.

മുരളീധരൻ ചിന്ദിക്കേണ്ട കാര്യമാണ്.

പദ്മജ പാർട്ടിയിലേക്ക് വന്നതിനെ പരമാവധി മുതലെടുക്കുകയാണ് ബി ജെ പി. പത്മജ വേണുഗോപാലിനെ സ്വാഗതം ചെയ്ത് ബി.ജെ.പി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി സ്ഥാപിച്ച ഫ്ളക്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജയ്ക്കുമൊപ്പം ലീഡർ കെ.കരുണാകരന്റെ ചിത്രവും വച്ചതു തിലോന്നുമല്ല വിവാദമായത്. ഒടുവിൽ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫ്ളക്സ് കീറിക്കളഞ്ഞു. പോലീസിൽ പരാതിയും നൽകി. ഇതേ കാര്യം തന്നെയാണ് കെ കരുണാകരന്റെ മൂത്ത മകനായ കെ മുരളീധരനും പറയാനുള്ളത്. അച്ഛന്റെ ചിത്രം വച്ച് കളിയ്ക്കാൻ ബി ജെ പി ക്കു അവസരം നൽകിയതിൽ വിഷമമുണ്ട്.

അംഗനെ വി.എസ്. സുനില്‍കുമാറും സുരേഷ് ഗോപിയും കളത്തിലിറങ്ങിയതോടെ ശക്തമായ ത്രികോണമത്സരംകൊണ്ട് തുടക്കംമുതല്‍ ശ്രദ്ധേയമായ തൃശ്ശൂര്‍ മണ്ഡലം, കോണ്‍ഗ്രസിന്റെ അപ്രതീക്ഷിതനീക്കത്തിലൂടെ വീണ്ടും ജനശ്രദ്ധ നേടുന്നു. സിറ്റിങ് എം.പി.യായ ടി.എന്‍. പ്രതാപനെ മാറ്റി, വടകരയുടെ പ്രതിനിധി കെ. മുരളീധരനെ തൃശ്ശൂരിലിറക്കി ഓളംതീര്‍ത്തിരിക്കുകയാണ് കോണ്‍ഗ്രസ്.

ഇതുകൊണ്ട് രണ്ടുചുവടു മുന്നേറ്റമാണ് ഒറ്റയടിക്ക് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് പദ്മജാ വേണുഗോപാല്‍ ബി.ജെ.പി.യിലേക്ക് ചേക്കേറിയതിന്റെ ക്ഷീണവും ചര്‍ച്ചയും ഊഹാപോഹങ്ങളും 24 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കാനായി എന്നതാണ് ഒരു നേട്ടം. കെ. കരുണാകരന്റെ തട്ടകമായിരുന്ന തൃശ്ശൂരില്‍, പാര്‍ട്ടിപ്രവര്‍ത്തകരായ ഏവര്‍ക്കും സ്വീകാര്യനായ, കരുണാകരന്റെ മകനെത്തന്നെ നേതാവിനെ രംഗത്തിറക്കാനായി എന്നതാണ് മറ്റൊരു നേട്ടം. സിറ്റിങ് എം.പി.യായ ടി.എന്‍. പ്രതാപന്‍ അനുകൂല നിലപാടെടുത്തതും പാര്‍ട്ടിക്ക് കരുത്തായി. മൂന്നു മാസം മുമ്പ് പ്രതാപൻ തന്നോട് തൃശ്ശൂരിൽ മത്സരിക്കാൻ പറഞ്ഞതായി മുരളീധരനും പറയുന്നു. ലോക്സഭാ മത്സരത്തോട് ആഭിമുഖ്യമില്ലെന്ന് ആദ്യമേ രഹസ്യമായും പരസ്യമായും പ്രഖ്യാപിച്ച പ്രതാപന്, കെ. മുരളീധരന്റെ രംഗപ്രവേശം എല്ലാ വിധത്തിലും സ്വീകാര്യവുമായി.

കെ. മുരളീധരന്‍ വരുന്നതുകൊണ്ട് കോണ്‍ഗ്രസിനുണ്ടാകുന്ന നേട്ടങ്ങളായി നേതൃത്വവും സജീവ പ്രവര്‍ത്തകരും വിലയിരുത്തുന്നത്:

മണ്ഡലത്തിൽ ഗ്രൂപ്പിസം തലസ്‌പോക്കില്ല .പ്രവര്‍ത്തകര്‍ ആവേശത്തോടെ രംഗത്തിറങ്ങും;
സുരേഷ് ഗോപിയിലേക്ക് ചായുമായിരുന്ന കുറേ വോട്ടുകള്‍ തിരിച്ചു പിടിക്കാനാകും. അതെ കുറെ കോൺഗ്രസ് അനുകൂല വോട്ടുകൾ സുരേഷ് ഗോപിയിലേക്കു ചെയ്യുമെന്ന് അവർക്കു ഉറപ്പായിരുന്നു .നെഗറ്റീവ് വോട്ടുകളെ പേടിക്കേണ്ടാ.
മതന്യൂനപക്ഷ വോട്ടുകള്‍ കൂടുതല്‍ ലഭിക്കും.
പദ്മജയുടെ പാര്‍ട്ടിമാറ്റത്തിന്റെ ക്ഷീണം മറികടക്കാം.

1998-ല്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ തോല്‍വിയറിഞ്ഞ സ്ഥാനാര്‍ഥിയാണ് കെ. മുരളീധരന്‍. പക്ഷേ, അന്നത്തെ നേതാവല്ല ഇപ്പോഴത്തെ മുരളീധരന്‍ എന്ന് മറുപക്ഷംപോലും അംഗീകരിക്കും. ശക്തമായ തീരുമാനങ്ങളും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികളും നേതൃപാടവവുമുള്ള മുരളീധരന്‍ പ്രചാരണത്തില്‍ കളം നിറയുന്ന സ്ഥാനാര്‍ഥിയാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ ഔദ്യോഗികപ്പട്ടിക പുറത്തുവരുംമുന്‍പേ കെ. മുരളീധരനുവേണ്ടി ടി.എന്‍. പ്രതാപന്‍ എം.പി.യുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ തളിക്കുളത്ത് ചുവരെഴുതുന്നു. വ്യാഴാഴ്ച പ്രതാപന്‍ കെ. കരുണാകാരന്റെ സ്മതികുടീരത്തില്‍ പ്രാര്‍ഥിച്ചശേഷം തൃശ്ശൂരില്‍ പ്രചാരണത്തിനിറങ്ങിയിരുന്നു. എന്നാല്‍, രാത്രിയോടെ പ്രതാപനെ മാറ്റി മുരളീധരനെ മത്സരിപ്പിക്കാനുള്ള തീരുമാനംവന്നു. അതൊന്നും ഒരു പ്രശ്നമല്ല എന്ന് പറയുന്ന പ്രതാപൻ ഒപ്പമുണ്ടാകുമെന്നും മുരളീധരനെ അറിയിച്ചിട്ടുണ്ട്. തൃശ്ശൂരിലെ മത്സരം കോൺഗ്രസിന്റെ മത്സരം ബി ജെ പിയുമായിട്ടാണെന്നു പ്രഖ്യാപിച്ചതോടെ ഇടതു സ്ഥാനാർത്ഥിയുടെ റൂട്ട് ഏറെക്കുറെ വ്യക്തമായിത്തുടങ്ങി.

തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ആരായാലും പ്രശ്‌നമില്ലെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ പറയുന്നു . തൃശ്ശൂരില്‍ കെ. മുരളീധരനായാലും പ്രതാപനായാലും രാഷ്ട്രീയപോരാട്ടംതന്നെയാണ്. അതില്‍ സംശയമില്ല. പദ്മജയും കൂടി സുരേഷ്‌ഗോപിയുടെ സഹായത്തിനായി മണ്ഡലത്തിലെത്തുഇമ്പോൾ ഓർക്കേണ്ട കാര്യം പദ്മജ ഒറ്റക്കാണ് ബി ജെ പിയിലെത്തിയിരിക്കുന്നത്. ഒപ്പം അണികളൊന്നുമില്ല. ബി ജെ പിക്കാർ സഹായിക്കേണ്ടി വരും പദ്മജയെ. സുരേഷ്‌ഗോപിയെ സഹായിക്കുവാൻ

Leave a Reply

Your email address will not be published. Required fields are marked *