Your Image Description Your Image Description
Your Image Alt Text

കെ സുധാകരൻ കെ പി സി സി പ്രസിഡണ്ട് സ്ഥാനം ഒഴിയേണ്ടി വരും കണ്ണൂരിലെ തിരെഞ്ഞെടുപ്പ് തിരക്കുകൾ മുൻനിർത്തി. പകരമെത്തുക കൂടുതൽ കരുത്തനായ രമേശ് ചെന്നിത്തല തന്നെയാകും. അങ്ങനെയെങ്കിൽ വി ഡി സതീശന്റെ സ്ഥാനം സംസ്ഥാന കോൺഗ്രസിൽ ഒരു പാടി താഴും. തൃശ്ശൂരിൽ കെ മുരളീധരൻ എത്തുന്നതോടെ ബി ജെ പി യുടെ വടകരയിലെ മുരളീധരനെ എങ്ങിനെ തോൽപ്പിക്കാമെന്ന തന്ത്രം പാളി ക്കഴിഞ്ഞു. തൃശൂരിൽ ബി ജെ പിക്ക് ഇരട്ട പ്രഹരമാണ്. സുരേഷ്‌ഗോപിക്ക് സാക്ഷാൽ മുരളിധരനോട് മത്സരിക്കേണ്ടി വരും. ഒപ്പം പദ്മജക്കും തന്റെ സഹോദരനെതിരെ പ്രവർത്തിക്കേണ്ടി വരും.

ഇതിൽ മുന്നിലെത്തുക കെ മുരളീധരൻ താനെ എന്ന് സംശയമില്ലാതെ പറയാം. അപ്പോൾ വി എസ സു നില്കുമാറിന്റെ മുന്നിലെ സിറ്റിഎം എം പി ടി എൻ പ്രതാപനെതിരായ മത്സരമെന്ന ആ കടമ്പ മാറിക്കഴിഞ്ഞു. ഇനി മത്സരം നേരിട്ടു ബി ജെ പിയോടും കോൺഗ്രസിനോടും. കണ്ണൂരിൽ സുധാകരൻ നിൽക്കില്ല എന്ന് കരുതിയാണ് എം വി ജയരാജനെ സി പി എം അവിടെ സ്ഥാനാർത്ഥിയാക്കിയത്. കഴിഞ്ഞ തവണ പി കെ ശ്രീമതിക്കെതിരെ മികച്ച വിജയം നേടിയ സുധാകരനെ ഇത്തവണയും മറികടക്കാൻ സി പി എം ഏറെ പാട് പെടേണ്ടി വരും. പതിവിൽ നിന്നും വിപരീതമായി അധികം തർക്കങ്ങളോ പിണക്കങ്ങളോ ബാക്കി വൈക്കത്തെ പട്ടിക പുറത്തിറക്കാനാണ് എന്നത് തന്നെയാണ് ജെ പി സി സി യുടെ ഇത്തവണത്തെ നേട്ടം. എന്തായാലും കുറ്റമറ്റ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ കെ പി സി സി ക്കു പ്രചോദനമായത് പദ്മജവേണുഗോപാലിന്റെ ബി ജെ പി പ്രവേശനമാണ്. പത്മജാ വേണുഗോപാൽ ബി.ജെ.പി.യിലേക്ക് ചേക്കേറിയത് തൃശ്ശൂരിൽ സി.പി.എം.-ബി.ജെ.പി. വൃത്തങ്ങൾ രാഷ്ട്രീയായുധമാക്കുന്നത് തടയാനും കെ.സി. വേണുഗോപാൽ ആലപ്പുഴയിലെത്തുമ്പോഴുണ്ടാകുന്ന സാമുദായിക സമവാക്യപ്രശ്നങ്ങൾ പരിഹരിക്കാനുമായിരുന്നു അവസാനനിമിഷത്തെ മാറ്റങ്ങളെല്ലാം. ഇപ്രാവശ്യം തൃശ്ശൂരാണ് ബി.ജെ.പി.യുടെ ഒന്നാംനമ്പർ സീറ്റ്. കെ. കരുണാകരന്റെ തട്ടകമായ തൃശ്ശൂരിൽ അദ്ദേഹത്തിന്റെ മകളെ പ്രചാരണത്തിനിറക്കുക വഴി കോൺഗ്രസ് അണികളിലുള്ള ചാഞ്ചാട്ടമാണ് ബി.ജെ.പി. ലക്ഷ്യംവെക്കുന്നത്.

തൃശ്ശൂരിൽ സുരേഷ് ഗോപിയെ സഹായിക്കാൻ പദ്മജ എത്തുന്നു ഏന് കോടി കേട്ടതോടെ ബി ജെ പിക്ക് അവിടെ ഇരട്ട പ്രഹരം നൽകുവാനാണ്‌ കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റിയതും. പദ്മജയ്ട്ട് കോൺഗ്രസ് വിരുദ്ധ പ്രചാരണങ്ങൾക്ക് തടയിടാനും, സുരേഷ് ഗോപിയെ തടുത്തു നിർത്തുവാനും ഇതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നു .
നേമത്തെ ബി ജെ പി മോഹങ്ങൾ ഇല്ലാതാക്കിയതിനു പ്രതികാരമായി മുരളിധരനെ വടകരയിൽ എങ്ങനെയും തോൽപ്പിക്കുക എന്ന ബിവി ജെ പി തന്ത്രം ഇനി നിയടക്കില്ല. ഗര്ഫണം തൃശ്ശൂരിൽ സുരേഷ് ഗോപിയെ മുൻനിർത്തി മത്സരിക്കുന്ന ബി.ജെ.പി.ക്ക് ആ വോട്ടുകൾ ഇനി മരിക്കാനാകില്ല.

ഇതു തിരിച്ചറിഞ്ഞാണ് രാത്രിക്കു രാത്രി കോൺഗ്രസ് മറുതന്ത്രം മെനഞ്ഞത്. ആദ്യഘട്ടത്തിൽ വടകരയിൽ പ്രചാരണം തുടങ്ങിയ കെ. മുരളീധരന്റെ അഭിപ്രായംപോലും തേടാതെയായിരുന്നു മണ്ഡലമാറ്റ ചർച്ച. പത്മജയെ ലക്ഷ്യംവെച്ചുള്ള ബി.ജെ.പി. നീക്കത്തിൽ തൃശ്ശൂർ സംബന്ധിച്ചുള്ള കണക്കുകൂട്ടലുകളുള്ളതിനാൽ ചോരയ്ക്ക്‌ ചോരകൊണ്ടുതന്നെ മറുപടി പറയാൻ ധാരണയായി.
.
കണ്ണൂരിൽ കെ. സുധാകരനു പകരം നിർദേശിക്കപ്പെട്ട കെ. ജയന്തിന്‌ അനുകൂലമായിരുന്നില്ല പൊതുവികാരം.
കണ്ണൂരിൽ സുധാകരനും വയനാട്ടിൽ രാഹുൽ ഗാന്ധിയും ഉറച്ചതോടെ മുസ്‌ലിം പ്രാതിനിധ്യത്തിന് വടകരയോ ആലപ്പുഴയോ വേണമെന്ന സ്ഥിതിവന്നു. ആലപ്പുഴയിൽ കഴിഞ്ഞപ്രാവശ്യം ഷാനിമോൾ ഉസ്മാനെ നിർത്തി പരീക്ഷിച്ചതിനാൽ വീണ്ടുമൊരു പരീക്ഷണം വേണ്ടെന്ന നിലപാടായിരുന്നു നേതാക്കൾക്ക്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതോടെ കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതല കെ. സുധാകരൻ ഒഴിയും. നിലവിൽ കൊടിക്കുന്നിൽ സുരേഷും ടി. സിദ്ദിഖുമാണ് വർക്കിങ് പ്രസിഡന്റുമാർ. കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിൽ മത്സരിക്കുന്നതിനാൽ സിദ്ദിഖിന് ചുമതല കൈമാറാം. എന്നാൽ, രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലെ എം.എൽ.എ.യായതിനാൽ സിദ്ദിഖിനെയും ഒഴിവാക്കിയേക്കാം. രമേശ് ചെന്നിത്തലയെ ചുമതലയേൽപ്പിക്കാനും സാധ്യതയുണ്ട്.

കണ്ണൂരിൽ പുതുമുഖത്തെ പരീക്ഷിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് കെ. സുധാകരനെ നേതാക്കൾ ധരിപ്പിച്ചു. കണ്ണൂരിൽ സുധാകരൻ നിൽക്കില്ല എന്ന് കരുതിയാണ് എം വി ജയരാജനെ സി പി എം അവിടെ സ്ഥാനാർത്ഥിയാക്കിയത്. കഴിഞ്ഞ തവണ പി കെ ശ്രീമതിക്കെതിരെ മികച്ച വിജയം നേടിയ സുധാകരനെ ഇത്തവണയും മറികടക്കാൻ സി പി എം ഏറെ പാട് പെടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *