Your Image Description Your Image Description

അ​ഹ്മ​ദാ​ബാ​ദ്: വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ അ​മി​ത് ജെ​ത്‍വ​യെ കൊ​ല​പ്പെ​ടു​ത്തി​യ ​കേ​സി​ൽ ബി.​ജെ.​പി മു​ൻ എം.​പി ദി​നു​സോ​ള​ങ്കി ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച സി.​ബി.​​ഐ കോ​ട​തി വി​ധി ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ലാ​ണ് എ​ല്ലാ​വ​രെ​യും കുറ്റവിമുക്തരാക്കിയത്. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച​പോ​ലെ​യാ​ണ് വി​ചാ​ര​ണ കോ​ട​തി വി​ധി​യെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എ.​എ​സ്.​സു​പേ​ഹി​യ, വി​മ​ൽ കെ.​വ്യാ​സ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണം അ​ശ്ര​ദ്ധ​യോ​ടെ​യും മു​ൻ വി​ധി​യോ​ടെ​യു​മാ​യി​രു​ന്നു. സാ​ക്ഷി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ​കോ​ട​തി വി​ല​യി​രു​ത്തി.

2010 ജൂ​ലൈ 20ന് ​ഹൈ​കോ​ട​തി പ​രി​സ​ര​ത്താ​ണ് ജെ​ത്‍വ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ദി​നു സോ​ള​ങ്കി​യു​ടെ നി​യ​മ​വി​രു​ദ്ധ ഖ​ന​നം വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം തു​റ​ന്നു​കാ​ട്ടാ​ൻ ജെ​ത്‍വ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ആ​ദ്യം ഗു​ജ​റാ​ത്ത് സി.​​ഐ.​ഡി അ​ന്വേ​ഷി​ച്ച കേ​സ് 2012 സെ​പ്റ്റം​ബ​റി​ലാ​ണ് ഹൈ​കോ​ട​തി സി.​ബി.​ഐ​ക്ക് വി​ട്ട​ത്. 2013 ന​വം​ബ​റി​ലാ​ണ് ദി​നു സോ​ള​ങ്കി​യെ സി.​ബി.​ഐ അ​റ​സ്റ്റ്ചെ​യ്ത​ത്.

2019 ജൂ​ലൈ 11ന് ​സോ​ള​ങ്കി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ശി​ക്ഷി​ച്ച വി​ചാ​ര​ണ കോ​ട​തി 15 ല​ക്ഷം രൂ​പ പി​ഴ ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ദി​നു സോ​ള​ങ്കി​യു​ടെ​യും മ​രു​മ​ക​ൻ ശി​വ സോ​ള​ങ്കി​യു​ടെ​യും ശി​ക്ഷ സ​സ്​​പെ​ൻ​ഡ് ചെ​യ്ത ഹൈ​കോ​ട​തി ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *