Your Image Description Your Image Description
Your Image Alt Text

 

ദു​ബായ്: വി​മാ​ന​ത്തി​ൽ ക​യ​റു​മ്പോ​ൾ യാ​ത്ര​ക്കാ​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന എ​യ​ർ​ഹോ​സ്റ്റ​സു​മാ​രു​ടെ കാ​ലം ക​ഴി​യു​ക​യാ​ണോ?. ഖ​ത്ത​ർ എ​യ​ർ​വേ​സ്​ അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച നി​ർ​മി​ത​ബു​ദ്ധി ‘എ​യ​ർ​ഹോ​സ്​​റ്റ​സി​നെ’ കാ​ണു​മ്പോ​ൾ അ​തേ​യെ​ന്നു​ത​ന്നെ പ​റ​യേ​ണ്ടി​വ​രും. യാ​ത്ര​ക്കാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ അ​പ്പ​പ്പോ​ൾ മ​റു​പ​ടി ന​ൽ​കു​ന്ന​താ​ണ്​ ‘സ​മാ’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഹോ​സ്​​റ്റ​സ്.

വി​മാ​ന​ത്തെ​ക്കു​റി​ച്ച ചോ​ദ്യ​ങ്ങ​ൾ മാ​ത്ര​മ​ല്ല, ഒ​രു പ്ര​ദേ​ശ​ത്ത്​ വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​വി​ടെ എ​ന്തെ​ല്ലാം കാ​ഴ്ച​ക​ൾ കാ​ണാ​നു​ണ്ടാ​കും എ​ന്ന​ത​ട​ക്കം ഈ ‘​എ.​ഐ മി​ടു​ക്കി’ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്നു​ണ്ട്.നി​ല​വി​ൽ ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ സം​വി​ധാ​നം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ​

എന്നാ​ൽ, ഭാ​വി​യി​ൽ വി​മാ​ന​ത്തി​ന​ക​ത്തും എ.​ഐ എ​യ​ർ​ഹോ​സ്റ്റ​സു​മാ​ർ സ്ഥാ​നം പി​ടി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും നി​ർ​മി​ത​ബു​ദ്ധി സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ അ​തി​വേ​ഗം വ​ള​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള​ത്. മാ​ർ​ച്ചി​ൽ ജ​ർ​മ​ൻ ന​ഗ​ര​മാ​യ ബ​ർ​ലി​നി​ൽ ന​ട​ന്ന ടൂ​റി​സം മേ​ള​യി​ലാ​ണ്​ ‘സ​മാ’ അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *