Your Image Description Your Image Description
Your Image Alt Text

ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രകായപിച്ചിട്ട് ഒരു ദിവസം കഴിഞ്ഞില്ല അതിന് മുന്നേ തന്നെ ഓരോരോ പ്രേശ്നങ്ങൾ തലപൊക്കി തുടങ്ങിയിരിക്കുകയാണ്. . . . . ചില മണ്ഡലങ്ങളിൽ അവിടുത്തെ ജനങ്ങൾക്ക് പോലും പരിചയമില്ലാത്ത വ്യക്തികളെ ആണ് സ്ഥാനാർത്ഥികൾ ആക്കിയിരിക്കുന്നത്. . . . എന്തിനധികം പറയുന്നു ബിജെപി അണികൾക്ക് പോലും പരിചയമില്ലാത്ത വ്യക്തികൾ. . . . അപ്പോ എന്റെ ചോദ്യം ഇതാണ് ബിജെപി താമര ഇതളുകൾ വിരിയിക്കാൻ ആണോ നോക്കുന്നെ അതോ അപ്പാടെ ആ വേര് അങ്ങ് നശിപ്പിക്കാൻ ആണോ… അല്ല നിങ്ങളുടെ മോഡി മാമൻ കേരളത്തിൽ വലിയ തോതിൽ പ്രതീക്ഷ വെച്ച് പുലർത്തുന്നുണ്ട്. . . . ആ പാവം മനുഷ്യനെ നിങ്ങൾ എല്ലാരും കൂടെ നിരാശനാക്കുമോ? എന്തായാലും ഇതൊക്കെ കാണുമ്പൊൾ ചിരിക്കണോ കരയണോ എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയാണ്. . . . എന്തായാലും ഇപ്പോൾ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ആർഎസ്‌എസിന്‌ അതൃപ്‌തി പ്രകടിപ്പിച്ചിരിക്കുകയാണ്. . . . കഴിഞ്ഞ തവണ മത്സരിച്ച സി കൃഷ്ണകുമാറിനെയാണ്‌ ഇത്തവണയും സ്ഥാനാർഥിയാക്കിയിരിക്കുന്നത്. . . .. സ്ഥാനാർഥിയാകാൻ സാധ്യതയുള്ളതിനാൽ മറ്റുപേരുകൾ ആലോചിക്കണമെന്ന്‌ നേരത്തേ ആർഎസ്‌എസ്‌ ആവശ്യപ്പെട്ടിരുന്നു. ഇത്‌ പരിഗണിക്കാതെയായിരുന്നു പ്രഖ്യാപനം. കൃഷ്ണകുമാർ നിന്നാൽ ജയാ സാധ്യത കുറവായിരിക്കും എന്നാണ് ഒരു ബിഭാഗം പ്രവർത്തകർ പറയുന്നത്. . . .

പാലക്കാട് ന​ഗരസഭാ ഭരണത്തിലും ജില്ലാ പ്രസിഡന്റിന്റെ അധികാരത്തിലും അമിതമായി ഇടപെട്ടതിനെ തുടർന്ന് കൃഷ്ണകുമാർ നേരത്തേ ആർഎസ്എസിന്‌ അനഭിമതനായിരുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലടക്കം ആർഎസ്എസ് തുടരുന്നുണ്ട്. ബിജെപി എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽപ്പെടുത്തിയ പാലക്കാട്ടെ ആർഎസ്എസ് അതൃപ്തി നേതൃത്വത്തിന് പുതിയ തലവേദനയാകുകയാണ്.

നിലവിൽ കെ എം ഹരിദാസാണ് ജില്ലാ പ്രസിഡന്റ്. എന്നാൽ ജില്ലയെ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ കൃഷ്ണകുമാറിന്റേതാണെന്നാണ് ആരോപണം. ന​ഗരസഭാ ചെയർപേഴ്സണായിരുന്ന പ്രിയ അജയനെ നീക്കാൻ കൗൺസിലർമാരെ കൂട്ടുപിടിച്ച് ശ്രമിച്ചത് കൃഷ്ണകുമാറാണെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിലാണെങ്കിലും ജില്ലാ പ്രസിഡന്റിനെപ്പോലെയാണ് ജില്ലയിലെ ഇടപെടലെന്നും ആർഎസ്എസ് ആരോപിക്കുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കൃഷ്ണകുമാർ 2,18,556 വോട്ടുകൾ നേടിയിരുന്നു.

ആർഎസ്എസ് അതൃപ്തി പ്രകടിപ്പിച്ചിട്ടും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ​ഗ്രൂപ്പുകാരൻ എന്ന നിലയിലാണ് സ്ഥാനാർഥിയായത്. സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് നൽകിയ പട്ടികയിൽ പാലക്കാട്ടുനിന്ന് കൃഷ്ണകുമാറിന്റെ പേരുമാത്രമാണ് നൽകിയത്. എതിർപ്പുണ്ടെങ്കിലും അത് കേന്ദ്രനേതൃത്വത്തെ അറിയിക്കാനോ കൂടുതൽ ചർച്ചയാക്കാനോ ആ​ഗ്രഹിക്കുന്നില്ലെന്ന്‌ ആർഎസ്എസ് നേതാക്കൾ പറയുന്നു. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറഞ്ഞാൽ ഉത്തരവാദിത്വം കൃഷ്ണകുമാറിന് മാത്രമാകുമെന്ന സൂചനയാണ് ആർഎസ്എസ് നൽകുന്നത്. അതൃപ്തി മറികടക്കാൻ കൃഷ്ണകുമാർ ചർച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് ആർഎസ്എസ്. 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ.

Leave a Reply

Your email address will not be published. Required fields are marked *