Your Image Description Your Image Description
Your Image Alt Text

ലോക്സഭാ തിരഞ്ഞെടുപ്പിന് കൊടിയേറുമ്പോൾ വാശിയേറിയ പോരാട്ടത്തിനുള്ള തന്ത്രങ്ങൾ മെനയുകയാണ് രാട്രീയ പാർട്ടികൾ . കേരളത്തിൽ ഇത്തവണ മത്സരസൂദ്‌ കുടും എന്നുറപ്പാണ്. അതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസം പുറത്ത്‌വിട്ട ബിജെപിയുടെ സ്ഥാനാര്ഥിപ്പട്ടിക. ഓരോ മണ്ഡലത്തിലും അനിയോജ്യമായ ശക്തനായ സ്ഥാനാർത്ഥിയെ തന്നെയാണ് ബിജെപി കളത്തിൽ ഇറക്കിയിരിക്കുന്നത് .

കേരളത്തിൽ നിന്നും ബി ജെ പി ലോക് സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും കണ്ണിലുടക്കിയ ഒരു പേരായിരുന്നു മലപ്പുറത്ത് നിന്നുള്ള അബ്ദുൾ സലീമിന്റെത്. ദേശീയ തലത്തിൽ തന്നെ മാദ്ധ്യമങ്ങൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഈ മുൻ വൈസ് ചാൻസലറുടെ പേര് ചർച്ച ചെയ്കയാണ് .195 ലോക് സഭാ സീറ്റുകളിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ അതിലെ ഒരേയൊരു മുസ്ലിം മുഖമാണ് അബ്ദുള്‍ സലാം. ആരാണ് അബ്ദുൽ സലാം, നമുക്ക് പരിശോധിക്കാം

2011 മുതൽ 2015 വരെ കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ച,മലപ്പുറം തിരൂർ സ്വദേശിയായ അബ്ദുൾ സലാമിന് ശ്രദ്ധേയമായ അക്കാദമിക്, പ്രൊഫഷണൽ പശ്ചാത്തലമാണുള്ളത്. 2018 വരെയായി അദ്ധേഹം 153 ഗവേഷണ പ്രബന്ധങ്ങളും 15 അവലോകന ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതോടൊപ്പം 13 പുസ്തകങ്ങളുടെ രചയിതാവുമാണ്. അദ്ദേഹത്തിൻ്റെ സമൂഹമാധ്യമ പ്രൊഫൈൽ പരിശോധിക്കുകയാണെങ്കിൽ അദ്ദേഹം ജീവശാസ്ത്രത്തിൽ നൽകിയ സംഭാവനകൾ വളരെ വലുതാണ് .

ബിജെപിയുടെ സൗമ്യമുഖമുള്ള മുസ്ലിം മുഖം എന്ന നിലയില്‍ അബ്ദുള്‍ സലാമിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ സ്വീകാര്യതയുണ്ടാക്കാന്‍ ബിജെപിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.2019 ൽ ബിജെപിയിൽ ചേർന്ന ശേഷം 2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിച്ചു. മലപ്പുറം മുസ്ലിം ലീഗിന്റെ കോട്ടയായി പറഞ്ഞുകേള്‍ക്കുന്ന മണ്ഡലമാണ്. ഇക്കുറി ഇ.ടി. മുഹമ്മദ് ബഷീര്‍ പൊന്നാനി വിട്ട് മലപ്പുറത്ത് മത്സരിക്കുമെന്ന് റിപ്പോർട്ടുകളും വരുന്നുണ്ട് . 2019ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി 1,14,615 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് മലപ്പുറം. ഇവിടെ 2014ലും 2019ലും ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് വി.പി. സാനുവാണ്. എന്തായാലും ഇത്തവണ മലപ്പുറത്തും മത്സരച്ചൂടേറും.ബിജെപി ഇത്തവണ രണ്ടും കൽപ്പിച്ചാണ് തിരഞ്ഞെടുപ്പിലിറങ്ങിയിരിക്കുന്നത് . ഇത്തവണ മോഡി ഗ്യാരന്റിയിൽ നിന്നും എംപിമാർ ഉണ്ടാകും എന്നുതന്നെയാണ് കണക്കുകളും സൂചിപികുന്നത് . ഇനി ജനവിധി നമ്മൾ കാത്തിരിക്കുന്നു തന്നെ അറിയണം .

Leave a Reply

Your email address will not be published. Required fields are marked *