Your Image Description Your Image Description
Your Image Alt Text

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് വിസകള്‍ മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 29 വരെ ഇഷ്യു ചെയ്യുമെന്ന് സൗദി അധികൃതര്‍. 2024 ജൂണിലാണ് ഹജ്ജ് കര്‍മങ്ങള്‍ നടക്കുക. 2024 ഹജ്ജ് സീസണ്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഹജ്ജ്- ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മക്കയില്‍ തീര്‍ഥാടകരെ പാര്‍പ്പിക്കാനുള്ള 1,860 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ സമിതിയുടെ കണക്കനുസരിച്ച് ഏകദേശം പന്ത്രണ്ട് ലക്ഷം തീര്‍ഥാടകർക്ക് ലൈസന്‍സുള്ള കെട്ടിടങ്ങളില്‍ താമസിക്കാന്‍ കഴിയും. ഇത്തരം കെട്ടിടങ്ങളുടെ ഭൂവുടമകളില്‍ നിന്ന് ലൈസന്‍സിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സമയപരിധി മെയ് എട്ടിന് തുലൃമായ ഇസ്‌ലാമിക മാസത്തിലെ പത്താം മാസമായ ഷവ്വാല്‍ അവസാനം വരെ അടുത്തിടെ മക്ക ഡെപൃൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ മെഷല്‍ നീട്ടിയിട്ടുണ്ട്.

വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഈ വര്‍ഷം ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ സൗദി ഭരണകൂടം നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ജിദ്ദയില്‍ നടന്ന നാല് ദിവസത്തെ ഹജ്ജ്-ഉംറ സേവന സമ്മേളന-പ്രദര്‍ശന പരിപാടിയില്‍ മന്ത്രി വിശദീകരിച്ചു. ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്കായി സൗദി അറേബ്യ ഒരുക്കിയ നൂതന സേവന പദ്ധതികള്‍ പരിചയപ്പെടുത്താന്‍ സമ്മേളനം സഹായകമായി.

Leave a Reply

Your email address will not be published. Required fields are marked *