Your Image Description Your Image Description
Your Image Alt Text

ഹിമാചലും ആസ്സാമും ബി ജെ പിക്ക് രണ്ടല്ല ഒന്നു തന്നെയാണ്. എവിടെയായാലും കോൺഗ്രെസ്സിനെ തകർത്തെറിയണം, അവിടെ ബി ജെ പി കോടി പാരിക്കണം. അതിനു പറ്റിയ സമയം ഇതല്ലാതെ മറ്റൊന്നില്ല. അതുകൊണ്ടു തന്നെയാണ് രാജ്യസഭാ തിരെഞ്ഞെടുപ്പിൽ ബി ജെ പി കരുതലോടെ കരുക്കൾ നീക്കിയതും ഹിമാചൽ സർക്കാരിനെ താനെ നാണം കെടുത്തുന്ന സംഭവ വികാസങ്ങൾ അരങ്ങേറിയതും.

ഹിമാചലിലെ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിലേക്ക്‌ അറുപത്തിയെട്ടിൽ നാൽപ്പത് എം എൽ എ മാരുടെ ശക്തിയിൽ വിജയമുറപ്പിച്ച അഭിഷേക് സിംങ്ഗ്വി തെരഞ്ഞെടുപ്പിൽ തോറ്റു എന്നറിഞ്ഞ ശേഷം പ്രതികരിച്ചതിങ്ങനെ. ‘ഇന്നലെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചവരാണ്, അവരാണ് എനിക്ക് എതിരെ ഇന്ന് ക്രോസ് വോട്ട് ചെയ്തത്”ഇവിടെ വ്യക്തമാകുന്നു ഹിമാചല് കാർ ജയിപ്പിച്ചു വിട്ട കോൺഗ്രെസ് എം എൽ എ മാരുടെ ഇരിപ്പു പാർട്ടിയിലാണെങ്കിലും കൂറ് അങ്ങ് ബി ജെ പിയോട് തന്നെ. ഹിമാചലിൽ ഇപ്പോളത്തെ വിമത നീക്കങ്ങൾ പി സി സി പ്രേസിടെന്റിനു മുഖ്യമന്ത്രിയാകാനാണെങ്കിൽ ആസ്സാമിൽ സാക്ഷാൽ പി സി സി അധ്യക്ഷൻ രാജി വച്ച് ബി ജെ പി യിലേക്ക് പോകുകയാണ്
അങ്ങനെ ഹിമാചലിലും ആസ്സാമിലും രാഹുൽഗാന്ധജിയുടെ ന്യായ യാത്ര ഉണ്ടാക്കിയ ഏക മഠം അവിടത്തെ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ ബി ജെ പി കണ്ടം ചാടിയെന്നതാണ്. ഹിമാചലിൽ ഒരു വിഭാഗം കോൺഗ്രെസ്സ്കാരുടെ ആവശ്യം മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ്‌ സുഖു രാജി വൈക്കണമെന്നാണ്. പകരം പി സി സി അധ്യക്ഷ പ്രതിഭാ സിങിനെ മുഖ്യമന്ത്രിയാക്കണം. അങ്ങനെ സുഖ്‌വിന്ദർ രാജി വച്ച് കഴിഞ്ഞതായി വാർത്തയും വന്നു എന്നാൽ താൻ രാജിവച്ചിട്ടില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് സുഖ്‌വിന്ദർ വന്നതോടെ വിഷയം കൊഴുക്കുകയാണ്. വിമത കോൺഗ്രസ് എം എൽ മാർ ഇങ്ങനെ പോയാൽ ഹിമാചലിൽ ഭരണം ഇല്ലാതാക്കുന്ന അവസ്ഥയുണ്ടാകും. . അങ്ങനെ ഹിമാചൽ കൂടി ബി ജെ പി കുട്ടിച്ചോറാക്കിയിരിക്കുന്നു. കിഴക്കൻ ഇന്ത്യയിലെ ഏക കോൺഗ്രസ് സംസ്ഥാനം കൈവിടുന്നു അവസ്ഥയാണ്.
പിസിസി അധ്യക്ഷയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയുമായ പ്രതിഭാ സിങിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ആദ്യ പടിയായി കോൺ​ഗ്രസിനെ കൂടുതൽ കുഴപ്പത്തിലാക്കിക്കൊണ്ട് പിസിസി അധ്യക്ഷ പ്രതിഭാ സിങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് രാജിവച്ചു. . മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ്‌ സുഖുവിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് രാജി. സംസ്ഥാനത്ത്‌ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ പ്രതിഭ സിങ്ങും മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കമാന്‍ഡ് സുഖുവിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. അപ്പോൾ തുടങ്ങിയ വിമത നീക്കങ്ങൾ ഇപ്പോൾ വിജയിച്ചത് കോൺഗ്രസ് വോട്ടുകൾ ബി ജെ പി ക്കു മറിച്ചു കൊണ്ടാണ്. ഇതോടെ എ ആര് കോൺഗ്രസ് എം എൽ എ മാറും ഇനി നീക്കം ബി ജെ പി പാളയത്തിലേക്കാണെന്നു വ്യക്തമായി.

കഴിഞ്ഞ ദിവസം ഹിമാചൽ നിയമസഭയിൽ നടന്ന നാടകീയ സംഭവങ്ങൾ ഇങ്ങനെ. അഭിഷേഖ് സിംങ്ഗ്വി യുടെ കൂടെയുണ്ടായിരുന്ന ആറ്‌ കോൺഗ്രസ്‌ എംഎൽഎമാരും സുഖു സർക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന്‌ സ്വതന്ത്ര എംഎൽഎമാരും ബിജെപി സ്ഥാനാർത്ഥിക്ക്‌ വോട്ടുചെയ്‌തതോടെ സിങ്‌വിയ്‌ക്കും മഹാജനും 34 വോട്ട്‌ വീതമെന്ന നിലയിലായി. നറുക്കെടുപ്പിൽ മഹാജൻ ജയിച്ചു. . കോൺഗ്രെസ്സുകാർക് നന്നായറിയാം ഈ ബി ജെ പിക്കാരൻ ഹർഷ് മഹാജനെ.
ആറുമാസം മുമ്പ് വരെ ഹിമാചലിൽ കോൺഗ്രസിന്റെ ജീവനാഡി, വർക്കിംഗ് പ്രസിഡണ്ടും മന്ത്രിയും ആയിരുന്നു ഹർഷ്.

അങ്ങനെ വിന്ധ്യ പർവ്വതത്തിന് അപ്പുറം കോൺഗ്രസ്സ് ഭരിക്കുന്ന ഏക സംസ്ഥാനമായ ഹിമാചലിലെ കോൺഗ്രസിന്റെ കഥ കഴിയുന്നു . മോദിയുടേത് ഗ്യാരന്റിയാണെങ്കിൽ ഇത് രാഹുൽ എഫ്ഫക്റ്റ് തന്നെ.

അസം കോൺ​ഗ്രസിലും കൊഴിഞ്ഞുപോക്ക്നു ഒരു കുറവുമില്ല. ഇപ്പോളിതാ സാക്ഷാൽ അസം കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി തന്റെ പ്രാഥമികാംഗത്വം പോലും രാജിവച്ചു ബി ജെ പിയിലേക്ക് പോകുകയാണ്. അപ്പർ അസമിലെ കോൺ​ഗ്രസിന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു റാണാ ​ഗോസ്വാമി.
.
രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഹിമാചൽ പ്രദേശിൽ ആറ്‌ കോൺഗ്രസ്‌ എംഎൽഎമാർ കൂറുമാറി വോട്ടുചെയ്‌തത്തിനു പിന്നാലെ 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സംഘവും ഗവർണറെ കണ്ടതിനു പിന്നാലെയാണ് 15 എംഎൽഎമാരെ സസ്പെൻഡ് ചെയ്തത്.

കോൺ​ഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടതോടെ സുഖ്‌വീന്ദർ സിങ്‌ സുഖു രാജി വയ്ക്കണമെന്നാണ് കോൺ​ഗ്രസ് വിമതരുടെയും ബിജെപിയുടേയും ആവശ്യം. എന്തായാലും ബി ജെ പി കു പകുതി ആശ്വാസമായി കാണും. ഹിമാചലിലും, ആസ്സാമിലും ഒരു പോലെ കോൺഗ്രസിന്റെ നെഞ്ചിലേക്ക് തീ കോരിയിട്ടപ്പോൾ. ഇനി കോൺഗ്രസ്സിഎസുകാരെ തമ്മിലടിപ്പിച്ചു രണ്ടു സംസ്ഥാനങ്ങളും തങ്ങളുടേത് മാത്രമാക്കുക എന്ന ബി ജെ പി തന്തരം തന്നെ വിജയിച്ചു

Leave a Reply

Your email address will not be published. Required fields are marked *