Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് ആയ സാംസങ്ങിന്റെ  ഗാലക്‌സി ബുക്ക്4 പ്രോ 360, ഗാലക്‌സി ബുക്ക്4 പ്രോ, ഗാലക്‌സി ബുക്ക്4 360 എന്നിവയടങ്ങുന്ന ഗാലക്‌സി ബുക്ക്4 പേര്‍സണല്‍ കമ്പ്യൂട്ടര്‍ സീരീസ് ഇന്ത്യയില്‍ വില്പന ആരംഭിച്ചു. പുതിയ മികച്ച പ്രോസസ്സര്‍,  കൂടുതല്‍ ആകര്‍ഷകവും സംവേദക്ഷമവുമായ ഡിസ്പ്ലെ, കരുത്തുറ്റ സുരക്ഷ സംവിധാനങ്ങള്‍ എന്നിവയോട് കൂടി വിപണിയിലെത്തുന്ന ഗാലക്‌സി ബുക്ക്4 സീരീസ് മികച്ച ക്ഷമതയും കണക്ടിവിറ്റിയുള്ള  എഐ കേന്ദ്രീകൃത പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്നാണ് കരുതുന്നത്.

അത്യാധുനികമായ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഗാലക്‌സി ബുക്ക്4 സീരീസ്. കൂടുതല്‍ മെച്ചപ്പെട്ട ഉല്‍പ്പന്നം എന്നതിനൊപ്പം  സാംസങ്  ഗാലക്‌സി ശ്രേണിയിലെ മികവിനെ കൂടുതല്‍ മികവുറ്റതാക്കുന്നുണ്ട്. സാംസങ് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ മേഖലയില്‍  വിഭാവനം ചെയ്യുന്ന എഐ വിപ്ലവത്തിനിത് ആക്കം കൂട്ടുന്നതാണ് പുതിയ ഗാലക്‌സി ബുക്ക്4 സീരീസ്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ്‌സ് തുടങ്ങിയവയുടെ ഉപയോഗം പുനര്‍നിര്‍വചിക്കാന്‍ പ്രാപ്തിയുള്ള പുതുതലമുറ കണക്ടിവിറ്റിയും ക്ഷമതയും ഗാലക്‌സി ബുക്ക്4 സീരീസ് പ്രദാനം ചെയ്യുന്നു. തികച്ചും സംവേദനക്ഷമവും പരിചിതവുമായ ടച് അടിസ്ഥാനമാക്കിയുള്ള യൂസര്‍ ഇന്റര്‍ഫേസ്  ഉപഭോക്താവിന് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗം സ്മാര്‍ട്ട്ഫോണോ ടാബ്ലെറ്റോ ഉപയോഗിക്കുന്നത് പോലെ എളുപ്പമാക്കുന്നു.

പുതിയ ഇന്റല്‍ കോര്‍ അള്‍ട്രാ7/അള്‍ട്രാ5 പ്രോസസ്സര്‍ ആണ് ഗാലക്‌സി ബുക്ക്4 സീരിസിന് കരുത്തേകുന്നത്. കൂടുതല്‍ വേഗമാര്‍ന്ന സെന്‍ട്രല്‍ പ്രോസസ്സിംഗ് യൂണിറ്റ് (CPU),  മികച്ച പെര്‍ഫോമന്‍സ് ഉറപ്പു നല്‍കുന്ന ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ് (GPU) പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട  ന്യുറല്‍ പ്രോസസ്സിംഗ് യൂണിറ്റ് (NPU) എന്നിവയാണ് മറ്റു സവിശേഷതകള്‍.

ഇന്റല്‍ കമ്പ്യൂട്ടര്‍ മേഖലയില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന എഐ പിസി അക്സെലിറേഷന്‍ പ്രോഗ്രാം എഐ സാധ്യതകളെ അടുത്ത ഘട്ടത്തിലേക്കു എത്തിക്കുകയും കൂടുതല്‍ ക്ഷമത ഉറപ്പുനല്‍കുകയും ചെയ്യുന്നു.

ഗാലക്‌സി ബുക്ക്4 സീരിസില്‍ ഉള്‍പെടുത്തിയിട്ടുള്ള ഡൈനമിക് അമോള്‍ഡ് 2X (AMOLED 2X)  അവിശ്വസനീയവും സംവേദനക്ഷമവുമായ ഡിസ്‌പ്ലേ സാധ്യമാക്കുന്നു. മുറിക്കകത്തായാലും പുറത്തായാലും കൂടുതല്‍ മിഴിവും വ്യക്തതയുള്ളതുമായ ഡിസ്പ്ലെ ഗാലക്‌സി ബുക്ക്4 സീരിസിന്റെ എടുത്തുപറയേണ്ട സവിശേഷതകളില്‍ ഒന്നാണ്. ഗാലക്‌സി ബുക്ക്4 സീരിസില്‍ ഉപയോഗിക്കുന്ന ഇന്റലിജിന്റ് ഔട്ട്‌ഡോര്‍ അല്‍ഗോരിതം അടിസ്ഥാനപ്പെടുത്തിയ വിഷന്‍ ബൂസ്റ്റര്‍ സംവിധാനം ദൃശ്യസാധ്യതകളെ സ്വാഭാവികമായി ഉയര്‍ത്തുകയും  വെളിച്ചം അധികമുള്ള സാഹചര്യങ്ങളില്‍ പോലും വര്‍ണങ്ങള്‍ കൃത്യമായി പുനര്‍സൃഷ്ടിക്കുകയും ചെയ്യുന്നു. ഗാലക്‌സി ബുക്ക്4 സീരീസില്‍ അടങ്ങിയിട്ടുള്ള ആന്റി റീഫ്‌ലക്ഷന്‍ സാങ്കേതികവിദ്യ ശ്രദ്ധ തെറ്റിക്കുന്ന പ്രതിഫലനങ്ങള്‍ ഒഴിവാക്കുന്നു.

ഡോള്‍ബി അറ്റ്‌മോസ്  സംവിധാനമുള്ള എ. കെ. ജി ക്വാഡ് സ്പീക്കറുകള്‍ വ്യക്തവും ചടുലവുമായ ഉയര്‍ന്ന ശബ്ദനിലവാരം ഉറപ്പു നല്‍കുന്നു. ഇത്തരം അസാധാരണമായ സവിശേഷതകള്‍ക്കൊപ്പം കരുത്തുറ്റ സുരക്ഷയും  ഗാലക്‌സി ബുക്ക്4 സീരീസ് എന്ന അടുത്തതലമുറ ഇന്റലിജിന്റ് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ സീരീസ് ഉറപ്പു നല്‍കുന്നു. ഉത്പാദനക്ഷമത ഉയര്‍ത്തുന്നതിനൊപ്പം ഉപഭോക്താക്കളുടെ ജീവിതനിലവാരം ഉയര്‍ത്താനുമുള്ള അനന്തസാധ്യതകള്‍ തേടുന്നതുമാണ് സാംസങ് വിഭാവനം ചെയ്യുന്ന എഐയില്‍ അടിസ്ഥാനപ്പെടുത്തിയ നവീനലോകം.

Leave a Reply

Your email address will not be published. Required fields are marked *