Your Image Description Your Image Description
Your Image Alt Text

ഇതിഹാസ ഇന്ത്യൻ നടൻ മമ്മൂട്ടിയുമായി സഹകരിച്ച് സ്മാർട്ട്‌സ്പീക്കറുകളിൽ
ആദ്യത്തെ സെലിബ്രിറ്റി വോയ്‌സ് ഫീച്ചർ അവതരിപ്പിക്കുന്നതായി PhonePe
ഇന്ന് പ്രഖ്യാപിച്ചു. ഈ പുതിയ ഫീച്ചർ ഇന്ത്യയിലുടനീളം മലയാളത്തിലും
ഇംഗ്ലീഷിലും കേരള ചലച്ചിത്ര വ്യവസായത്തിലെ പ്രതിനായകനായ നടൻ
മമ്മൂട്ടിയുടെ വേറിട്ട ശബ്ദത്തിൽ PhonePe സ്മാർട്ട്സ്പീക്കറിൻ്റെ ഉപഭോക്തൃ
പേയ്‌മെന്റുകളെ വാലിഡേറ്റുചെയ്യാൻ അനുവദിക്കും.

PhonePe സ്മാർട്ട്സ്പീക്കർ ഒരു വർഷം മുമ്പ് സമാരംഭിച്ചു, അതിനുശേഷം, രാജ്യത്തെ
90% തപാൽ കോഡുകളിലേയും വ്യാപാരി പങ്കാളികൾ 4.8 ദശലക്ഷത്തിലധികം
ഉപകരണങ്ങൾ ഉപയോഗിച്ചു. കേരളത്തിൽ ശരാശരി 5.8 കോടി പ്രതിമാസ
ട്രാൻസാക്ഷനുകൾ PhonePe സ്മാർട്ട് സ്പീക്കറുകൾ വാലിഡേറ്റുചെയ്യുന്നു, ഇത്
സംസ്ഥാനത്ത് അതിന്റെ വ്യാപകമായ ഏറ്റെടുക്കലിനെ ദൃശ്യമാക്കുന്നു. വിവിധ
പ്രദേശങ്ങളിൽ നിന്നുള്ള പ്രശസ്ത സെലിബ്രിറ്റികളുടെ ശബ്ദങ്ങൾ
ഉപയോഗിക്കുന്നത് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും പേയ്‌മെൻ്റ് അനുഭവം
കൂടുതൽ സംവേദനാത്മകമാക്കും.

ഈ പുതിയതും വ്യത്യസ്തവുമായ ഈ ഓഫറിനെക്കുറിച്ച്, യുവരാജ് സിംഗ് ഷെഖാവത്ത്, ചീഫ് ബിസിനസ് ഓഫീസർ – PhonePe മർച്ചൻ്റ് ബിസിനസ് ൻ്റെ വാക്കുകളിലൂടെ, “3.8+ കോടിയിലധികം വ്യാപാരികളുൾപ്പെടുന്ന ഞങ്ങളുടെ വിപുലമായ ശൃംഖല ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നു, ഓരോന്നിനും പേയ്‌മെൻ്റ് വാലിഡേഷനായി തനതായ ഭാഷാ ഉപയോഗത്തിൻ്റെ ആവശ്യകതകളുണ്ട്.

വിവിധ പ്രശസ്തരായ സെലിബ്രിറ്റികളുമായുള്ള പങ്കാളിത്തത്തിലൂടെ, ഞങ്ങളുടെ
വ്യാപാരികളുടെ അത്തരം സവിശേഷ ആവശ്യങ്ങൾ ക്രിയാത്മകമായി
നിറവേറ്റുന്നതിനായി ഞങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ക്രമീകരിക്കുന്നു.
വ്യാപാരികൾക്കും ഉപഭോക്താക്കൾക്കുമിടയിൽ PhonePe സ്മാർട്ട്സ്പീക്കറിൻ്റെ
ആകർഷണം വർദ്ധിപ്പിക്കുന്നതിനൊപ്പം ഞങ്ങളുടെ ഉപകരണങ്ങളുടെ
കാര്യക്ഷമമായ ഉപയോഗം ഇത് ഉറപ്പാക്കുന്നു.”

വ്യാപാരികൾക്ക് അവരുടെ PhonePe for Business ആപ്പിൽ നിന്ന് ഈ പുതിയ ഫീച്ചർ
എങ്ങനെ പ്രവർത്തനക്ഷമമാക്കാം എന്നതിനെക്കുറിച്ചുള്ള ഒരു ഘട്ടം ഘട്ടമായുള്ള
ഗൈഡ് ഇതാ.

1) PhonePe for Business ആപ്പ് തുറക്കുക
2) ഹോംസ്ക്രീനിലെ ‘സ്മാർട്ട്സ്പീക്കർ” വിഭാഗത്തിലേക്ക് പോകുക
3)  My SmartSpeaker/ എൻ്റെ സ്മാർട്ട് സ്പീക്കർ എന്നതിന് കീഴിൽ, SmartSpeaker
Voice/സ്മാർട്ട് സ്പീക്കർ വോയ്സ്  ക്ലിക്ക് ചെയ്യുക
4) ഇഷ്ടപ്പെട്ട ഭാഷയിൽ സെലിബ്രിറ്റിയുടെ ശബ്ദം തിരഞ്ഞെടുക്കുക
5) ശബ്ദം സജീവമാക്കാൻ  Confirm/സ്ഥിരീകരിക്കുക ക്ലിക്ക് ചെയ്യുക
6) തിരഞ്ഞെടുത്ത സെലിബ്രിറ്റിയുടെ ശബ്ദത്തിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ
അപ്ഡേറ്റ് ചെയ്ത ഭാഷ ഉപയോഗിച്ച് ഉപകരണം റീബൂട്ട് ചെയ്യപ്പെടും.

ഹിന്ദിയിലും ഇംഗ്ലീഷിലും പ്രമുഖ ഇന്ത്യൻ നടൻ ശ്രീ അമിതാഭ് ബച്ചനുമായി
സഹകരിച്ച് PhonePe അതിന്റെ സ്മാർട്ട് സ്പീക്കറുകളിൽ സെലിബ്രിറ്റി വോയ്‌സ്
ഫീച്ചർ അടുത്തിടെ പുറത്തിറക്കി, ഭാവിയിൽ ഇത് കൂടുതൽ ഭാഷകളിലേക്ക്
പുറത്തിറക്കാനുള്ള പദ്ധതിയിലാണ്. PhonePe സ്മാർട്ട്സ്പീക്കറിനെ വിപണിയിൽ
വേറിട്ടു നിർത്തുന്ന മറ്റ് ചില സവിശേഷതകളിൽ പോർട്ടബിലിറ്റി, മികച്ച ഇൻ-
ക്ലാസ് ബാറ്ററി, ഏറ്റവും ശബ്ദായമാനമായ അന്തരീക്ഷത്തിൽ പോലും മികച്ച
ഓഡിയോ വ്യക്തത, വ്യാപാരികൾക്ക് ഏറ്റവും തിരക്കേറിയ കൗണ്ടർ ഇടങ്ങളിൽ
പോലും ഉപയോഗിക്കാൻ കഴിയുന്ന ഒതുക്കമുള്ളതും ബഹുമുഖവുമായ ഫോം ഫാക്ടർ എന്നിവ ഉൾപ്പെടുന്നു. നേരത്തെ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന
വ്യാപാരികൾ SMS-നെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്, എന്നാൽ ഇപ്പോൾ
PhonePe സ്മാർട്ട്സ്പീക്കർ ഉപയോഗിച്ച് അവരുടെ പേയ്‌മെൻ്റ് മൂല്യനിർണ്ണയ
അനുഭവം ഗണ്യമായി ലഘൂകരിച്ചിട്ടുണ്ട്. 4 ദിവസത്തെ ബാറ്ററി ലൈഫ്, ദൃഢമായ
ഡാറ്റ കണക്റ്റിവിറ്റി, ഉപയോഗ എളുപ്പത്തിനായി ഒരു ദൃഢമായ ബാറ്ററി ലെവൽ LED ഇൻഡിക്കേറ്റർ, കുറഞ്ഞ ബാറ്ററി ലെവലുകൾ കാണിക്കുന്നതിനുള്ള ഓഡിയോ അലേർട്ടുകൾ, അവസാന ട്രാൻസാക്ഷനുള്ള ഒരു സമർപ്പിത റീപ്ലേ ബട്ടൺ എന്നിവ സഹിതം ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ വോയ്‌സ് പേയ്‌മെൻ്റ് അറിയിപ്പുകൾ PhonePe സമാർട്ട്സ്പീക്കറുകൾ നൽകുന്നു.

PhonePe ഗ്രൂപ്പിനെക്കുറിച്ച്:
PhonePe ഗ്രൂപ്പ് ഇന്ത്യയിലെ മുൻനിര ഫിൻടെക് കമ്പനിയാണ്. ഇതിൻ്റെ പ്രധാന
ഉൽപ്പന്നമായ PhonePe ഡിജിറ്റൽ പേയ്‌മെൻ്റ് ആപ്പ്, 2016 ഓഗസ്റ്റിൽ
സമാരംഭിച്ചു. വെറും 7 വർഷത്തിനുള്ളിൽ, രജിസ്റ്റർ ചെയ്ത 515+ ദശലക്ഷം
ഉപയോക്താക്കളും 38 ദശലക്ഷം വ്യാപാരികളുടെ ഡിജിറ്റൽ പേയ്‌മെൻ്റ് സ്വീകാര്യ
ശൃംഖലയുമായി ഇന്ത്യയിലെ മുൻനിര ഉപഭോക്തൃ പേയ്‌മെൻ്റ് ആപ്പായി കമ്പനി മാറി. PhonePe പ്രതിദിനം 215+ ദശലക്ഷത്തിലധികം ട്രാൻസാക്ഷനുകൾ നടത്തുന്നു.
ഇവയുടെ മൊത്തം വാർഷിക പേയ്‌മെൻ്റ് മൂല്യം (TPV), 1.4 ട്രില്യൺ USD ആണ്.

ഡിജിറ്റൽ പേയ്‌മെൻ്റുകളിലെ ആധിപത്യത്തിന് ശേഷം, PhonePe ഗ്രൂപ്പ്
സാമ്പത്തിക സേവനങ്ങളിലേക്കും (ഇൻഷുറൻസ്, ലെൻഡിംഗ്, വെൽത്ത്) പുതിയ
ഉപഭോക്തൃ സാങ്കേതിക ബിസിനസുകളിലേക്കും തങ്ങളുടെ സേവനം (Pincode –
ഹൈപ്പർലോക്കൽ ഇ-കൊമേഴ്‌സ്, Indus Appstore – ഇന്ത്യയിലെ ആദ്യത്തെ
പ്രാദേശികവൽക്കരിച്ച ആപ്പ്‌സ്റ്റോർ) വിപുലീകരിച്ചു. മെച്ചപ്പെട്ട
പണമിടപാടുകളും സേവനങ്ങളിലേക്കുള്ള പ്രവേശനവും ലഭ്യമാക്കിക്കൊണ്ട്  ഓരോ ഇന്ത്യക്കാരനും അവരുടെ ജീവിതം മെച്ചപ്പെടുത്താൻ തുല്യ അവസരം വാഗ്ദാനം ചെയ്യുക  എന്ന കമ്പനി വിഷന് അനുയോജ്യമായ ബിസിനസ് പോർട്ട്‌ഫോളിയോ ഉള്ള, ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്‌നോളജി കമ്പനിയാണ് PhonePe ഗ്രൂപ്പ്.
കൂടുതൽ വിശദാംശങ്ങൾക്ക്: media@phonepe.com

 

Leave a Reply

Your email address will not be published. Required fields are marked *