Your Image Description Your Image Description
Your Image Alt Text

കൊച്ചി: മികച്ച സവിശേഷതകളുമായി ഇന്‍ഫിനിക്‌സിന്റെ സ്മാര്‍ട്ട് 8എച്ച്ഡി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നു. നാലു വ്യത്യസ്ത വര്‍ണങ്ങളില്‍ റിങ് ഫ്‌ളാഷ്, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ തുടങ്ങിയവയുമായി വരുന്ന ഫോണിന് 6,299 രൂപയാണ് വില. ഫോണിന്റെ മാജിക് റിങ് സംവിധാനം വിവിധ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നു. പവര്‍ മാരത്തോണ്‍ സാങ്കേതികതയുള്ള 5000 എംഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്.

13 എംപി ഡ്യുവല്‍ എഐ കാമറ, 8എംപി സെല്‍ഫി ക്യാമറ എന്നിവ ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 8എച്ച്ഡിയില്‍ മിഴിവുള്ള ചിത്രങ്ങള്‍ സാധ്യമാക്കുന്നു. യുനിസോക് ടി606 പ്രൊസസര്‍ ഉള്ള ഫോണിന് 6ജിബി റാമും 64ജിബി യുഎഫ്എസ്2.2 ഇന്റേണല്‍ സ്റ്റോറേജും ഉണ്ട്. പ്രവര്‍ത്തന താമസം ഒഴിവാക്കുന്നതിനായി എക്ഒഎസ് 13ഓടെ ആന്‍ഡ്രൊയ്ഡ് 13 ഗൊ ആണ് ഫോണില്‍ ഉപയോഗിക്കുന്നത്. ഡിസംബര്‍ 13 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമായിരിക്കും.

ഡിസൈനിലും സോഫ്റ്റ് വെയറിനും അപ്പുറം 6.6 എച്ച്ഡി പ്ലസ് പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേ, സൈഡ് മൗണ്ടഡ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഫ്‌ളാഷോടെ 8 എംപി എച്ച്ഡി ക്യാമറ തുടങ്ങിയവ മൊബൈല്‍ മേഖലയില്‍ ആദ്യമാണ്. മൊബൈല്‍ ഫോണുകളില്‍ നൂതന പരീക്ഷണങ്ങളും പുതുസാങ്കേതികതയും കുറഞ്ഞുവരുന്ന ഘട്ടത്തില്‍ അവയെ പുന:സ്ഥാപിക്കുന്ന മികച്ചൊരു മോഡലാണ് ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 8എച്ച്ഡിയെന്ന് സിഇഒ അനിഷ് കപൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *