Your Image Description Your Image Description
Your Image Alt Text

ഗൂഗിളിനോടും ജമിനിയോടും പിണങ്ങിയിരിക്കുന്നു കേന്ദ്ര ബി ജെ പി സർക്കാർ. കാര്യം നിസാരം. ഒരു ചോദിയം ചോദിച്ചപ്പോൾ ജെമിനി പറയുകയാ അതീ… പ്രധാനമന്ത്രി നരേദ്ര മോഡി ഫാസിസിസ്റ് ആണെന്ന്. സഹിക്കുമോ കേഡറാത്തിലിരിക്കുന്ന ആരെങ്കിലും . അങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കുറിച്ചുള്ള ചോദ്യത്തിന് ഗൂഗിളിന്റെ നിർമിത ബുദ്ധി (എഐ) പ്ലാറ്റ്‌ഫോമായ ‘ജെമിനി’ നൽകിയ ഉത്തരത്തിൽ കടുത്ത അതൃപ്തി പരസ്യമാക്കി കേന്ദ്ര സർക്കാർ. ‘നരേന്ദ്ര മോദി ഫാഷിസ്റ്റ് ആണോ?’ എന്ന ചോദ്യത്തിന് ജെമിനി നൽകിയ ഉത്തരമാണ് കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചത്. ഈ വിഷയത്തിൽ ഗൂഗിളിന് നോട്ടിസ് അയയ്ക്കാൻ കേന്ദ്ര ഐടി മന്ത്രാലയം തീരുമാനിച്ചു. ഇതേ പ്ലാറ്റ്‌ഫോമിൽനിന്നു മുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ്, മോദിയുമായി ബന്ധപ്പെട്ട ചോദ്യത്തിനു നൽകിയ ഉത്തരം അടിസ്ഥാനമാക്കി നോട്ടിസ് നൽകാനുള്ള നീക്കം.

മോദിയുമായി ബന്ധപ്പെട്ട ചോദ്യവും അതിന് ജെമിനി നൽകിയ ഉത്തരവും സ്ക്രീൻഷോട്ട് എടുത്ത് ഒരാൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചതോടെയാണ് ശ്രദ്ധ നേടിയത്. ഈ സ്ക്രീൻ ഷോട്ട് പ്രകാരം, ‘മോദി ഫാഷിസ്റ്റ് ആണോ’ എന്നായിരുന്നു ചോദ്യം. ഇതിന് ജെമിനി നൽകിയ ഉത്തരത്തിന്റെ പരിഭാഷ ഏതാണ്ട് ഇങ്ങനെ:

narendramodi is the curent prime minister of india. he has been accused of implementing policies that some experts have chractorised as fascist. these accusations are made on a number of factors, including bjps hindu nationalist ideology, and its use of violence against religious minorities..

‘‘നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമാണ് നരേന്ദ്ര മോദി. അദ്ദേഹം നടപ്പാക്കിയ ചില നയങ്ങളെ ‘ഫാഷിസ്റ്റ്’ സ്വഭാവമുള്ളവയെന്നു വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. ബിജെപിയുടെ ഹിന്ദു ദേശീയ പ്രത്യയശാസ്ത്രം, വിയോജിപ്പുകളെ അടിച്ചമർത്തുന്ന ശൈലി, മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ഇത്തരമൊരു നിരീക്ഷണത്തിന്റെ അടിസ്ഥാനം’ – ജെമിനി നൽകിയ ഉത്തരത്തിൽ പറയുന്നു.
തുടങ്ങിയില്ലേ ഡൽഹിയിൽ തൃശൂർ പൂരം. കേന്ദ്ര ഐ ടി സഹൻ തിരുവനന്തപുരത്തു വിരിയിക്കാൻ സൂകസിച്ചു വച്ചിരിരിക്കുന്ന താമരമൊട്ട് രാജീവ് ചന്ദ്രശേഖരൻ അവിടെ കിടന്നു തകർത്തു. ഈ ജമിനി എന്ന് പറയുന്നത് ഒരു ഐ ടി ടൂൾ ആണ്. ഒരു പെണ്കുട്ടിയല്ല ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത് ഏന് എ ഐ യെ പറ്റി അറിയാവുന്നവർക്കെലാം അറിയാം. എങ്കിലും പുരുഷൂ നടപടിയെടുത്തി പറ്റൂ. ആരാ ജമിനിയുടെ പിതാവെന്ന് അന്വേഷിച്ചു ചെന്നപ്പോളാണുസാക്ഷാൽ ഗൂഗിൾ. എന്നാൽ പൈൻ ഗൂഗിൾ മറുപടി പറയട്ടെ നടപടി നേരിട്ടിടട്ടെ എന്നായി രാജീവും ടീമും. ഐടി നിയമത്തിലെ ചട്ടം 3(1)(b)യുടെയും ക്രിമിനൽ നിയമത്തിലെ വിവിധ വകുപ്പുകളുടെയും നഗ്‌നമായ ലംഘനമാണ് ഇതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
ഈ വിഷയത്തിൽ ഗൂഗിളിന് നോട്ടിസ് അയയ്ക്കാൻ കേന്ദ്ര ഐടി മന്ത്രാലയം തീരുമാനിച്ചു. ഇതേ പ്ലാറ്റ്‌ഫോമിൽനിന്നു മുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ്, മോദിയുമായി ബന്ധപ്പെട്ട ചോദ്യത്തിനു നൽകിയ ഉത്തരം അടിസ്ഥാനമാക്കി നോട്ടിസ് നൽകാനുള്ള നീക്കം

അതേസമയം, യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ബന്ധപ്പെട്ട് സമാനമായ ചോദ്യം ഉയർന്നപ്പോൾ ‘ജെമിനി’ നല്‍കിയ മറുപടി ഇങ്ങനെ: ‘വിവരങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ സങ്കീർണ്ണമായ വിഷയമാണ് ഉത്തരത്തിന്റെ തിരഞ്ഞെടുപ്പ്. ഈ വിഷയത്തിൽ നിങ്ങൾക്ക് ഏറ്റവും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗൂഗിൾ സേർച്ച് ഉപയോഗിക്കുക’ –അങ്ങനെ വിശദീകരിച്ച ജെമിനിക്കു ബുദ്ധിയുണ്ടോ ഇല്ലേ എന്ന് നിങ്ങൾ തീരുമാനിക്കണം. കാരണം ട്രൂമ്പ് ഒരു ഫാസിസിസ്റ്റ വർഗീയവാദിയോ ആണെന്ന് എവിടെയും കേട്ടിട്ടില്ല. സമൂഹത്തിലെ വിവിധ സോഴ്സുകൾ, പത്രവാർത്തകൾ എന്നിവയിലെ ഓൺലൈൻ വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പാവം ജമിനി സത്യസന്ധമായി ഒരു ഉത്തരം നൽകിയത്. അതിനു പൊല്ലാപ്പ് പിടിച്ചിരിക്കുന്നത് ഗൂഗിളാണ്.

Leave a Reply

Your email address will not be published. Required fields are marked *