Your Image Description Your Image Description
Your Image Alt Text

ഇനി എത്രയൊക്കെ നിങ്ങൾ തലേം കുത്തിനിന്ന് അന്തർധാര ഇല്ല എന്ന് പറഞ്ഞാലും ജനം അത് വിശ്വസിക്കാൻ പോകുന്നില്ല. . . . പറഞ്ഞ് വരുന്നത് കോൺഗ്രസ്സ് ബിജെപി അന്തർധാരയെ കുറിച്ചാണ്.. പക്ഷെ അതവർ തല പോയാലും സമ്മതിച്ച് തരില്ല.. . . ബിജെപിയുമായുള്ള കൂട്ടുകെട്ടിനെ പിന്നെ ഇടതുപക്ഷത്തിന്റെ തലയിൽ കെട്ടിവെയ്ക്കാനും നീക്കം നടത്തുനുണ്ട്. . . . . ഇനിയും കോൺഗ്രസ്സിന് രക്ഷ ഉള്ളത് ബിജെപിയുമായി നല്ല ഒരു ബന്ധം വെച്ച് പുലർത്തിയാൽ മാത്രം ആണ്. . ഇല്ലങ്കിൽ കോൺഗ്രസ്സ് എന്ന ഒരു പാർട്ടി ഈ ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാകും. . . എന്തായാലും കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ്സ് ബിജെപി അന്തർധാര വളരെ വ്യക്തമായി കാണാൻ സാധിക്കും.. . ഈ കൂട്ടുകെട്ട് ബലപ്പെടുത്തുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് മുൻ നിർത്തിയാണ്. . . . തലസ്ഥാന ജില്ലയിൽ ഈ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു പഞ്ചായത്തുകളിലുണ്ടായ കോൺഗ്രസ്‌–- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ തന്നെ നമ്മൾക്ക് ഉറപ്പിക്കാം അത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ട് തന്നെയാണെന്ന്. . . .

ജനുവരി അവസാനമാണ്‌ പാറശാല കുളത്തൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ്‌ പ്രസിഡന്റ്‌ അധികാരത്തിലെത്തിയത്‌. വ്യാഴാഴ്‌ച മുദാക്കൽ പഞ്ചായത്തിൽ എൽഡിഎഫ്‌ പ്രസിഡന്റിനെതിരെ കോൺഗ്രസും ബിജെപിയും ചേർന്ന്‌ അവിശ്വാസ പ്രമേയം പാസാക്കിയിരുന്നു . രണ്ടു പഞ്ചായത്തിലും ബിജെപിയുടെ രണ്ടംഗങ്ങൾ വീതമാണ്‌ കോൺഗ്രസിനൊപ്പം ചേർന്നത്‌.
തിരുവനന്തപുരത്തെ പരസ്യ കൂട്ടുകെട്ട്‌ സംസ്ഥാനത്തുടനീളം ഇരു കൂട്ടരും തമ്മിലുള്ള രഹസ്യനീക്കത്തിന്റെ മുന്നോടിയാണെന്നാണ്‌ സൂചന.

ഇരുപക്ഷത്തെയും ഉന്നത നേതാക്കളുടെ അറിവോടെയായിരുന്നു പഞ്ചായത്തുകളിലെ നീക്കമെന്ന്‌ വ്യക്തമായിട്ടുണ്ട്‌. വ്യാഴാഴ്‌ച നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പല വാർഡുകളിലും ബിജെപി–- കോൺഗ്രസ്‌ കൂട്ടുകെട്ടുണ്ടായി. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ സിറ്റിങ്‌ സീറ്റായ വെള്ളാറിൽ കഴിഞ്ഞ തവണ 703 വോട്ട്‌ നേടിയ കോൺഗ്രസിന്‌ ഇക്കുറി ലഭിച്ചത്‌ 544 വോട്ടു മാത്രമാണ്. മറ്റൊരു ബിജെപി സിറ്റിങ്‌ സീറ്റായ ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡിൽ കഴിഞ്ഞ തവണ 264 വോട്ടു നേടിയ കോൺഗ്രസിന്‌ ലഭിച്ചത്‌ വെറും 77 വോട്ടും. ബിജെപി സിറ്റിങ്‌ സീറ്റുകളിൽ കോൺഗ്രസ്‌ വോട്ടുകൾ ബിജെപിയിലേക്കു മറിഞ്ഞപ്പോൾ എൽഡിഎഫിന്റെ സിറ്റിങ്‌ സീറ്റിൽ ബിജെപി വോട്ട്‌ കോൺഗ്രസിലേക്കും പോയി.

പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണയുണ്ടാക്കിയ മുന്നേറ്റം നഷ്ടപ്പെടുമെന്ന്‌ ഉറപ്പായ സാഹചര്യത്തിലാണ്‌ ബിജെപിയുമായി ധാരണയുണ്ടാക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറെടുക്കുന്നത്‌. ഇരു പാർടികളുടെയും ഉന്നത നേതാക്കളുടെ അറിവോടെയാണ്‌ അണിയറ നീക്കങ്ങളെന്നാണ്‌ വിവരം. സംസ്ഥാനത്ത്‌ രണ്ടോ മൂന്നോ മണ്ഡലങ്ങളിൽ കോൺഗ്രസ്‌ വോട്ടുകൾ ബിജെപിക്കും മറ്റിടങ്ങളിൽ തിരിച്ചും മറിക്കാനാണ്‌ ആലോചന.

Leave a Reply

Your email address will not be published. Required fields are marked *