Your Image Description Your Image Description
Your Image Alt Text

ഒന്നുകിൽ രാജ്യം ചുറ്റിയുള്ള യാത്ര തുടരണം. അല്ലെങ്കിൽ ജയിപ്പിച്ചു വിട്ട വോട്ടർമാരോടുള്ള ഉത്തരവാദിത്വമെങ്കിലും നിറവേറ്റാൻ മണ്ഡലത്തിൽ സജീവമാകണംഇത് രണ്ടിനും സാധിക്കാത്ത ഒരു അവസ്ഥയിലാണ് വയനാട്ടിൽ കോൺഗ്രസ്സും രാഹുൽ ഗാന്ധിയും. രാഹുലിന് കോൺഗ്രെസ്സിലാകട്ടെ സ്ഥാനമാണങ്ങളൊന്നുമില്ല. നേതാവ് എന്ന വിശേഷണം മാത്രം, ഇന്ത്യ മുന്നണിയിലും കാര്യമായ റോളൊന്നും ഇല. ചെല്ലുന്നിടത്തൊക്കെ മുന്നണി പ്രാദേശിക കക്ഷികളെ വെറുപ്പിക്കക മാത്രമാണുരാഹുൽ ചെയ്യുന്നതെന്ന് സർവർക്കുമറിയാം. അറിയാത്തതു വയനാട്ടുകാർക് മാത്രമാണെന്ന ധാരണയിലാണ് രാഹുലും കൂട്ടരും. വയനാട്ടിൽ മത്സരം സി പി ഐ യുടെ ആനി രാജയും രാഹുൽ ഗാന്ധിയും തമ്മിലാണ്. ഇതിൽ ആരാണ് ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥി . സംശയം വേണ്ട ആനി രാജ തന്നെ

. ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ സജീവ സാന്നിധ്യമായ എ ആനിക്കു തന്നെയാണ് ഇന്ത്യ മുന്നണിയുമായി സഹകരിക്കാതെ ഒളിച്ചു നടക്കുന്ന രാഹുലിനേക്കാൾ പ്രാധാന്യം. അത് കൊണ്ട് ബി ജെ പി ക്കെതിരെ വായനാട്ടുകാർ വിധിയെഴുതുമ്പോൾ ആദ്യം പരിഗണനക്ക് വരിക സ്വാഭാവികമായും ആനി രാജ താനെ. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് കഴിഞ്ഞ തവണ ദേശിയ ശ്രദ്ധ പിടിച്ചു പറ്റിയ വയനാട്ടിൽ ഇന്ത്യ മുന്നണിക്ക് താനെ ചീത്തപ്പേരുണ്ടാക്കികൊണ്ടു ചാഞ്ചാടി നിൽക്കുന്ന രാഹുലിനെയും കോൺഗ്രസിനെയും എതിരിടാൻ ആനി രാജയല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയും ഇല്ല.

രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് വയനാട്. ഇപ്പ്പോൾ ഇതാ വല്ലപ്പോഴും മാത്രം മണ്ഡലത്തിലെത്തുന്ന എം.പി യുള്ള രാജ്യത്തെ ഏക മണ്ഡലം എന്ന പദവിയും. നരേന്ദ്ര മോഡി പോലും ഇടയ്ക്കിടെ തന്റെ മണ്ഡലത്തിലെത്താറുണ്ട്. വയനാടിന്റെ മണ്ണിൽ ആകെ നടന്നത് മൂന്ന് തിരഞ്ഞെടുപ്പുകള്‍ മാത്രം. . ഇത്തവണ രാഹുല്‍ തന്നെ മത്സരിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സിറ്റിങ് മണ്ഡലമെന്ന രീതിയില്‍ രാജ്യം ഏറ്റവും ഉറ്റുനോക്കുന്ന മണ്ഡലം തന്നെയാണ് വയനാട്.

മണ്ഡലം സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലെന്ന പോലെ അത്രയും ഉയരത്തിലാ നു വയനാട്ടുകാരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളു. അത് രാഹുലിന് ഇതുവരെ മനസിലായിട്ടില്ല. ബി ജെ പി സർക്കാർ കോൺഗ്രസിന്റെ അൽകൗണ്ടുകൾ മരവിപ്പിച്ചപ്പോൾ ന്യായ യാത്റഗ്ര തടസ്സപെട്ടു. അപ്പോളാണ് വയനാട്ടിലെ വന്യ മൃഗ സംഘർഷത്തിൽ നടന്ന മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്താൻ രാഹുൽ എത്തിയത്. അതും മണ്ഡലത്തിലെ പ്രവർത്തകരുടെ വികാരം എതിരാകും എന്ന ഭീതി കൊണ്ട് മാത്രം . ജീവിതം അല്ലെങ്കില്‍ മരണം എന്ന രീതിയില്‍ നില്‍ക്കുന്ന വന്യജീവി സംഘര്‍ഷങ്ങള്‍, എന്നും കുരുക്കിലകപ്പെട്ടുകിടക്കുന്ന ചുരത്തിനൊരു ബദല്‍പ്പാത, അടിയന്തര ചികിത്സാ സൗകര്യങ്ങള്‍, കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം അങ്ങനെ ഓരോന്നിനും തിരഞ്ഞെടുപ്പുകളില്‍ വയനാട്ടുകാര്‍ പരിഹാരം ആഗ്രഹിക്കും. അത് സാധ്യമാകുവാൻ ഗാന്ധി കുടുംബത്തിന് സാധിച്ചില്ലെങ്കിൽ ഇന്ത്യയിൽ മാർക്ക് സാധിക്കും എന്ന കണക്കുകൂട്ടലിലാണ് വയനാട് കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്ക് വിധിയെഴുതിയത്. എന്നിട്ടും ഒന്നും നടന്നില്ല സഞ്ചാരികളുടെ കണ്ണിൽ വയനാട് മനോഹര രദേശമാണ്. പക്ഷെ ജന ജീവിതം പലയിടത്തും ഇന്നും കൈപ്പു നിറഞ്ഞതാണ്. ആന ചവിട്ടി കൊന്നതടക്കം ദുരന്തങ്ങള്‍ ഇങ്ങനെ ആവര്‍ത്തിക്കുമ്പോഴും പരിഹാരം എന്തെന്ന് പോലുമറിയാതെ പകച്ചുനില്‍ക്കുകയാണ് വയനാട്ടുകാര്‍. ഒന്ന് ആശ്വസിപ്പിക്കാൻ സ്ഥലം എം പി കൈയെത്തും ദൂരത്തില്ലാത്തതിന്റെ അമർഷം ഇപ്പോൾ വായനാട്ടുകാർക്കുണ്ട്. വയനാടിന്റെ ഭൂമി ശാസ്ത്രം പോലെ സങ്കീർണമാണ് അവിടത്തെ രാഷ്ട്രീയവും. അത്ര നാലുഭാഗവും കാടുണ്ട്. വനവും തോട്ടങ്ങളുമെല്ലാം ഇടകലര്‍ന്നുകിടക്കുന്ന ഭൂമി . ബന്ദിപ്പുര്‍, മുതുമല, നാഗര്‍ഹോളെ, കൊട്ടിയൂര്‍, ആറളം വന്യജീവിസങ്കേതങ്ങളോടെല്ലാം അതിര്‍ത്തിപങ്കിടുന്നു. സംസ്ഥാനാതിര്‍ത്തി കടന്നും വന്യമൃഗങ്ങള്‍ വയനാട്ടിലെത്തുന്നുണ്ട്. ജില്ലയിലെ 26 തദ്ദേശസ്ഥാപന മേഖലകളില്‍ ഇരുപതിടത്തും വന്യമൃഗശല്യമുണ്ട്. മുപ്പതുവര്‍ഷംകൊണ്ട് 115 പേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചതായാണ് കണക്ക്. ഈ സ്ഥിതി ഓരോ നാള്‍ കഴിയുമ്പോഴും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 2019 ൽ രാഹുൽ ഗാന്ധി തെന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിൽ വന്യ ജീവി ആക്രമണം തടയാൻ സജീവ പദ്ധതി കൊണ്ട് വരുമെന്നു പ്രഖ്യാപിച്ചിട്ട് രാഹുലതു മറന്നു.

ഇത്തവണയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ ജനവിധി തേടുമെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം ഏതാണ്ട് സ്ഥിരീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമായി വയനാട് തുടരുമ്പോഴും 2019 പോലെ ആഘോഷമാക്കി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ധൈര്യം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടാകില്ല. അന്നത്തെ യു.പി.എ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി തന്നെയായിരുന്നു രാഹുല്‍. ഇന്ന് അത്തരം അവകാശവാദങ്ങള്‍ ഉയര്‍ത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുതിരുകയില്ല. . ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി 2019 ല്‍ രാഹുല്‍ നേടിയ നാലുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണെന്നതാണ് മറ്റൊരു യഥാര്‍ഥ്യം. അതില്‍ കുറയുന്ന ഓരോ വോട്ടിനും ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് കണക്കുപറയേണ്ടി വരും.

 

സി.പി.ഐയുടെ ദേശീയ മുഖവും മലയാളിയുമായ ആനി രാജയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ പോരാട്ടങ്ങളില്‍ സജീവ സാന്നിധ്യമായ ആനി രാജ തന്നെയാണ് രാഹുലിന് യോജിച്ച സ്ഥാനാര്‍ഥിയെന്ന് സി.പി.ഐ കണക്കുകൂട്ടുന്നു.ഇന്ത്യ മുന്നണിയിലുള്‍പ്പടെ, രാഹുല്‍ മത്സരിക്കേണ്ടത് തങ്ങള്‍ക്കെതിരെയല്ല ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് എതിരെയാണെന്ന വാദമാണ് ഇടതുപക്ഷമുയര്‍ത്തിയിരുന്നത്. ഡല്‍ഹിയിലെ ഇന്ത്യ മുന്നണി പരിപാടികളിലെ സജീവ സാന്നിധ്യമായ ആനി രാജ എതിരാളിയായി എത്തുമ്പോള്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യാനുള്ള നീക്കമാണ് എല്‍.ഡി.എഫ് നടത്തുന്നത്. സി.പി.എമ്മിനെക്കാള്‍ സജീവമായി ഇന്ത്യ മുന്നണിയിലുള്ളത് സി.പി.ഐ ആണെന്നതും ഓര്‍ക്കണം.
രാജ്യത്തെ വനിതാ മുന്നേറ്റ വേദികളിലെ സജീവ സാന്നിധ്യം കൂടിയായ ആനി രാജയുടെ സ്ഥാനാര്‍ഥിത്വം സ്ത്രീ വോട്ടുകളെയും ആകര്‍ഷിക്കുമെന്നും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നു.

വല്ലപ്പോഴും മാത്രം മണ്ഡലത്തിലെത്തുന്ന എം.പി എന്നത് ഉയര്‍ത്തിക്കാട്ടി രാഹുലിനെതിരെ പ്രചാരണം കേന്ദ്രീകരിക്കാനാവും എല്‍.ഡി.എഫ് ശ്രമിക്കുക. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും രാത്രികാല ഗതാഗത നിരോധനം പരിഹരിക്കാന്‍ രാഹുലിന്സാ ധിക്കാത്തതും പ്രചാരണ വിഷയമാക്കും. ചുരം ഗതാഗത പ്രതിസന്ധി പരിഹരിക്കാനുള്ള തുരങ്കപാതയായിരിക്കും എല്‍.ഡി.എഫിന്റെ പ്രചാരണത്തിലെ മറ്റൊരു വിഷയം. രാഹുലിന്റെ ഏഴ് ലക്ഷം വോട്ടുകൾ ഇത്തവണ തങ്ങൾക്കു അനുകൂലമാകുക എന്ന ഭരിച്ച ഉത്തരവാദിത്വത്തിലാണ് എൽ ഡി എഫ്.

Leave a Reply

Your email address will not be published. Required fields are marked *