Your Image Description Your Image Description
Your Image Alt Text

ആരാണീ CPMന്റെ എറണാകുളത്തെ സർപ്രൈസിങ് സ്ഥാനാർഥി. കെ.ജെ.ഷൈൻ . സ്വാതന്ത്രയായിട്ടല്ല ഇത്തവണ കൊച്ചിയിൽ സി പി എം സ്ഥാനാര്ഥിയെത്തുക. നിശ്ചയിച്ച പാർട്ടി അംഗം പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിച്ചു ഹൈബി ഈഡനെ തറപറ്റിക്കും. സി പി എം കൊച്ചിക്കു വേണ്ടിയുള്ള സ്ഥാനാര്ഥി൯ക്കായി മുന്നോട്ടു വച്ച മാനദണ്ഡങ്ങളെല്ലാം കെ ജെ ഷൈനിനെ തേടി എത്തുകയായിരുന്നു. വടക്കൻ പറവൂരിലെ രാഷ്ട്രീയരംഗത്തും സാംസ്കാരിക രംഗത്തും സജീവമായ കെ.ജെ.ഷൈൻ എന്ന ഷൈൻ ടീച്ചർ വി ഡി സതീശന്റെ തട്ടകത്തിൽ നിന്നുമാണ് അങ്കക്കളത്തിലേക്കിറങ്ങുന്നതു എന്നതും ചരിത്രം. പറവൂർ ഈസ്റ്റ് ടൌൺ ലോക്കൽ കമ്മിറ്റി അംഗമായ ഷൈൻ സി പി എമ്മിന്റെ ലോക്സഭാ സ്ഥാനാർത്ഥിപ്പട്ടികയിലെ രണ്ടു വനിതാ സ്ഥാനാർഥികളിലൊരാള് ആണ്.

. ജില്ലയ്ക്ക് പുറത്ത് സുപരിചിതയല്ലെങ്കിലും സ്ഥാനാർഥി ചർച്ചയുടെ തുടക്കം മുതലേ ടീച്ചറുടെ പേര് ജില്ലാ നേതൃത്വത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നെന്നാണ് വിവരം.

ഒരു വനിതയായിരിക്കണം ഇത്തവണ എറണാകുളത്തെ സ്‌ഥാനാർഥി എന്നതായിരുന്നു സി പി എം സംസ്ഥാന നേതൃത്വം എറണാകുളം ജില്ലാ നേതൃത്വത്തിന് നൽകിയ ആദ്യ നിർദേശം. പല വനിതകളുടെ പേരും മുന്നോട്ടു വന്നെങ്കിലും യോഗ്യതാ മാനദണ്ഡങ്ങളെല്ലാം ഒത്തു വന്നത് ഷൈനിനു. പാർട്ടിയ്ക്കകത്തുനിന്നു തന്നെയുള്ള ആളെന്ന നിലയില്‍ അവസാന നറുക്ക് കെ.ജെ.ഷൈന് വീഴുകയായിരുന്നെ ,

ക്രിസ്തവ ന്യുന പക്ഷ ഭൂരിപക്ഷമുള്ള ജില്ലയിൽ അവരുടെ ആവശ്യങ്ങൾ പ്രതിനിധാനം ചെയ്യുവാൻ അവരിൽ നിന്ന് തന്നെ ഒരാൾ എന്ന അളവുകോലും ഷൈൻ ടീച്ചർക്കൊപ്പമെത്തി. കേരള കാത്തലിക് യൂത്ത് മൂവ്മെന്റില്‍ ഉള്‍പ്പെടെ പ്രവർത്തിച്ചിട്ടുള്ള ഷൈൻ ടീച്ചറുടെ സ്ഥാനാർഥിത്വം മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ ഉപയോഗപ്പെടുത്താനും ഗുണംചെയ്യുമെന്ന വിലയിരുത്തലുമുണ്ടായി. ‘ന്യൂനപക്ഷം ഭൂരിപക്ഷമായ ജില്ലയില്‍, അവരില്‍നിന്നുള്ള ഒരാള്‍ തന്നെയാവട്ടെ സ്ഥാനാർഥിയെന്ന്
ജില്ലാ കമ്മിറ്റി അങ്ങനെ തീരുമാനിച്ചു’
അടുത്ത നിർദേശം സ്ഥാനാർഥി ഒരു പാർട്ടി അംഗം തന്നെയായിരിക്കണം എന്നതായിരുന്നു. പറവൂർ ഈസ്റ്റ് ടൌൺ ലോക്കൽ കമ്മിറ്റി അംഗമായ ഷൈൻ പ്രദേശത്തെ മുതിന്ന പാർട്ടി നേതാവ് തന്നെയാണ്. അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പറവൂരിലെ ഇ.എം.എസ്. സാംസ്കാരിക പഠന കേന്ദ്രം ഉള്‍പ്പെടെയുള്ള വേദികളിലും നിറസാന്നിധ്യമാണ് മികച്ച പ്രാസംഗിക കൂടിയായ ഷൈൻ ടീച്ചർ.

അവസാനത്തെ നിർദേശം എറണാകുളത്തിന്റെ സ്ഥാനാർഥി ജനകീയ മുഖമുള്ള വ നിതയായിരിക്കണം എന്നതായിരുന്നു.
കഴിഞ്ഞ മൂന്ന് ടേമായി വടക്കൻ പറവൂർ നഗരസഭാംഗമായ കെ.ജെ. ഷൈൻ നിലവില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ ആണ്. തിരഞ്ഞെടുപ്പിലും നഗരസഭാംഗമെന്ന നിലയിലുമുള്ള മികവാണ് പാർട്ടി നേതൃതത്വത്തിന് ടീച്ചറില്‍ ആത്മവിശ്വാസമുണ്ടാക്കിയത്. യു.ഡി.എഫിന് മേല്‍ക്കയ്യുള്ള മേഖലകളില്‍ നിന്നാണ് ടീച്ചർ മൂന്നു തവണയും ജയിച്ചതെന്ന്തു ജനകീയതക്ക് ശക്തി പകരുന്നു.
ഇനി ഒരു ജോലിയുമില്ലാത്ത കോൺഗ്രസ്, ബി ജെ പി കാർക്ക് ഷൈൻ ടീച്ചറുടെ കുടുംബ വിവരങ്ങൾ , വരുമാനം ഇതൊക്കെ വള്ളി പുള്ളി വിടാതെ അറിയണമെങ്കിൽ അതും പറയാം. പറവൂർ ഡി.ആർ.സിയിലാണ് ഷൈൻ ഇപ്പോള്‍ ജോലി ചെയ്യുന്നത്. അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭർത്താവ് ഡൈന്യൂസ് തോമസ്, പഞ്ചായത്ത് സൂപ്രണ്ടായി വിരമിച്ചയാളാണ്.ആ പെൻഷൻ തുക അദ്ദേഹം എന്ത് ചെയ്തു ഏന് അല്പമെങ്കിലും മാന്യതയുണ്ടെങ്കിൽ നിങ്ങൾ ചോദിക്കരുത്, അന്വേഷിച്ചു പുറകെ നടക്കരുത്. സ്ഥാനാർത്ഥിയുടെ മക്കൾ സ്വന്തം കാലിൽ നിൽക്കാനായി. . ബാങ്ക് ഉദ്യോഗസ്ഥനായ ആരോമല്‍, ചൈനയില്‍ ഹൗസ് സർജൻസി ചെയ്യുന്ന അലൻ, ബിരുദ വിദ്യാർഥിനിയായ ആമി എന്നിവരാണ് മക്കള്‍.അപ്പോൾ പിന്നെ സിപി എമ്മിന് കൊച്ചിയിൽ ഒരു സ്വാതന്ത്രസ്ഥാനാര്ഥിയെ വാഴൂ എന്ന ധാരണയൊക്കെ മാറ്റി വച്ച് ഷൈൻ ടീച്ചർ അങ്കക്കളത്തിലേക്കിറങ്ങുകയാണ് ഹൈബി ഈഡനെ മലർത്തിയടിക്കാൻ. പാർട്ടിയുടെ മാനദണ്ഡങ്ങൾ എല്ലാമുള്ള, മണ്ഡലത്തിലേക്ക് കെട്ടിയിറക്കാതെ നേരിട്ടു വന്ന ഷൈൻ ടീച്ചർ നല്ലൊരു പ്രസംഗിക കൂടിയാണെന്നു കോൺഗ്രെസ്സ്കാർ ഒന്നോർത്തോണം.

Leave a Reply

Your email address will not be published. Required fields are marked *