Your Image Description Your Image Description

കുഴല്‍മന്നം: പാലക്കാട് കുഴല്‍മന്ദത്ത് ബൈക്കിലെത്തി സംഘം വൃദ്ധയുടെ മാല പൊട്ടിച്ചതിന് ശേഷം മുളക് പൊടി വിതറി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം നടന്നത് . കുഴല്‍മന്ദം കുത്തനൂര്‍ സ്വദേശി അമ്മിണിയമ്മയുടെ മൂന്നു പവന്‍ വരുന്ന മാലയാണ് ബൈക്കിൽ എത്തിയ സംഘം പൊട്ടിച്ചെടുത്തത് . അമ്മിണിയമ്മ റോഡരിയില്‍ നിൽക്കവെ യാണ് സംഭവം

ബൈക്കില്‍ എത്തിയ രണ്ട് യുവാക്കളില്‍ ഒരാള്‍ ഇറങ്ങിവന്നിട്ട് കഴുത്തിൽ ഉണ്ടായിരുന്ന മാല എടുക്കാൻ വേണ്ടി ഇവരെ തള്ളിമാറ്റിയതിന് ശേഷം മാല പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മാലയുമായി രക്ഷപ്പെട്ടു . എന്നിട്ട് നിലവിളിച്ച് കരയുന്ന അമ്മിണിയമ്മയുടെ ബഹളം കേട്ടതിനെ തുടര്‍ന്ന് പരിസര വാസികള്‍ ഓടിക്കൂടി ബൈക്കിനെ പിന്തുടര്‍ന്നു. എന്നാല്‍, പ്രതികൾ പിന്തുടര്‍ന്നവരുടെ മേല്‍ മുളകുപൊടി വിതറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കുഴല്‍മന്ദം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് തുടർന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്

 

Leave a Reply

Your email address will not be published. Required fields are marked *