Your Image Description Your Image Description
Your Image Alt Text

നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ നവീകരിച്ച സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വഹിച്ചു. കോളേജില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ പ്രിന്‍സിപ്പള്‍ ജയന്‍ പി. വിജയന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയത്.

പരിപാടിയില്‍ ഗ്രാമപഞ്ചായത്തംഗം ലിസ്സി ദേവസ്യ, നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റ്റി. എം. ജോണ്‍, കോളേജിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള മേധാവികളായ ശ്രീജേഷ് എന്‍.ജി., ഗിരീഷ് കുമാര്‍ എം., ജയന്‍ എന്‍. ടി., തുടങ്ങി അധ്യാപകരും മാതാപിതാക്കളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *