Your Image Description Your Image Description
Your Image Alt Text

 

ലഖ്നൗ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കുതിപ്പ് തുടരുകയാണ്. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ സീസണിലെ എട്ടാം ജമയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഇതോടെ ടീം പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചെന്ന് പറയാം. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള പോയിന്റ് വ്യത്യാസം ആറാണ്. ഇനിയും അഞ്ച് മത്സരങ്ങള്‍ സഞ്ജുവിനും സംഘത്തിലും ബാക്കിയുണ്ട്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ അതിലൊരെണ്ണമെങ്കിലും ജയിച്ചാല്‍ മതിയാവും.

ഇന്നലെ ലഖ്നൗവിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. 33 പന്തില്‍ 71 റണ്‍സെടുത്ത സഞ്ജു തന്നെയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗ 197 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ രാജസ്ഥാന്‍ 19 ഓവറല്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 34 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ധ്രുവ് ജുറലിന്റെ ഇന്നിംഗ്സും എടുത്തുപറയണം. ഇരുവരും കൂട്ടിചേര്‍ത്ത 121 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി.

പ്ലേ ഓഫിന് അടുത്തെത്തി നില്‍ക്കെ രാജസ്ഥാനെ ഇനിയാണ് പേടിക്കേണ്ടത്. ടീം കൂടുതല്‍ അപകടകാരികളാവും. കാരണം ധ്രുവ് ജുറല്‍ കൂടി ഫോമിലെത്തിയതോടെ ആരും പേടിക്കുന്ന സംഘമായി മാറി രജാസ്ഥാന്‍. സീസണ്‍ തുടക്കത്തില്‍ മോശം ഫോമിലായിലുന്നു യശസ്വി ജയ്സ്വാള്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സെഞ്ചുറിയോടെ ഫോമിലേക്ക് തിരിച്ചെത്തിയിന്നു. അത് ജോസ് ബട്‌ലറും അതി ഗംഭീര തിരിച്ചുവരവവ് നടത്തി. ഇപ്പോഴിതാ ജുറലെും.

ബൗളര്‍മാരും ഒന്നിനൊന്ന് മെച്ചം. പരിക്കിന് ശേഷം തിരിച്ചത്തിയ സന്ദീപ് ശര്‍മ തകര്‍പ്പന്‍ ഫോമിലാണ്. തിരിച്ചുവരവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ഇന്നലെ ലഖ്‌നൗവിനെതിരെ രണ്ട് വിക്കറ്റും വീഴ്ത്തി. പവര്‍ പ്ലേയില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ ട്രന്റ് ബോള്‍ട്ടും മിടുക്കന്‍. യൂസ്‌വേന്ദ്ര ചാഹലാവട്ടെ എതിരാളികളെ വട്ടം കറക്കികൊണ്ടിരിക്കുന്നു. കൂട്ടിന് ആര്‍ അശ്വിന്റെ പരിചയസമ്പത്തും. നന്ദ്രേ ബര്‍ഗര്‍ കൂടി തിരിച്ചെത്തിയാല്‍ കാര്യങ്ങള്‍ ഉഷാര്‍. എന്തായാലും കാത്തിരുന്ന് കാണാം സഞ്ജുവിന് കീഴലില്‍ രാജസ്ഥാന്‍ കിരീടമെടുക്കമോ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *