Your Image Description Your Image Description
Your Image Alt Text

കറ്റാര്‍വാഴയ സ്ഥിരമായി ഉപയോഗിച്ചാല്‍ മുഖത്തെ കറുത്ത പാട് ദിവസങ്ങള്‍ക്കുള്ളില്‍ മാറും. കറ്റാര്‍വാഴ ജെല്ലില്‍ അല്‍പം നാരങ്ങാനീര് കൂടി ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ മുഖം തിളങ്ങുകയും മുഖത്തെ കറുത്ത പാടുകള്‍ മാറുകയും ചെയ്യും. കറ്റാര്‍വാഴയുടെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കിയാലോ ?

കറ്റാര്‍വാഴ ജെല്ലില്‍ അല്‍പം നാരങ്ങാനീര് കൂടി ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ മുഖം തിളങ്ങും

ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴയും നാരങ്ങ നീരും മിക്‌സ് ചെയ്ത് അതില്‍ അല്‍പ്പം പഞ്ചസാര ചേര്‍ത്ത് മുഖത്ത് സ്‌ക്രബ്ബ് ചെയ്യാം. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കും.

ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന എല്ലാ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കു കറ്റാര്‍വാഴ ഒരു പരിഹാരം തന്നെയാണ്.

അല്‍പം കറ്റാര്‍വാഴ ജ്യൂസ്, ഒലീവ് ഓയില്‍, തേന്‍ എന്നിവ മിക്‌സ് ചെയ്ത് തേച്ചു പിടിപ്പിച്ചാല്‍ നഖം പൊട്ടല്‍ മാറും.

വെളിച്ചെണ്ണ, തൈര്, കറ്റാര്‍വാഴ നീര് എന്നിവ മിക്‌സ് ചെയ്ത് പുരട്ടിയാല്‍ മുടി മിനുസമുള്ളതാകും.

കറ്റാര്‍ വാഴ നീരും നാരങ്ങാ നീരും ചേര്‍ത്ത് തലയില്‍ തേച്ച് അല്‍പ്പ സമയം കഴിഞ്ഞു കഴുകി കളഞ്ഞാല്‍ താരന്‍ നശിക്കും.

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറ്റാര്‍വാഴ. എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ സഹായിക്കും.

കറ്റാര്‍വാഴ ജ്യൂസ് എന്നും രാവിലെ കഴിക്കുന്നത് സന്ധിവേദനയും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കും.

തുടര്‍ച്ചയായി മൂന്നു മാസം കറ്റാര്‍ വാഴയുടെ നീര് സേവിച്ചാല്‍ പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ആര്‍ത്തവ സമയമുണ്ടാകുന്ന വയറു വേദന ശമിക്കാന്‍ കറ്റാര്‍വാഴ പോളയുടെ ജെല്‍ അഞ്ചു മില്ലി മുതല്‍ 10 മില്ലി വരെ ദിവസേന രണ്ടു നേരം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *