Your Image Description Your Image Description
Your Image Alt Text

ബെംഗളൂരുവിൽ അത്യാധുനിക സ്റ്റേഡിയവും കായികാനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനായി 100 ഏക്കറിൽ സ്പോർട്‌സ് സിറ്റി സ്ഥാപിക്കാനൊരുങ്ങി സർക്കാർ. യെലഹങ്കയിലാണ് സ്പോർട്‌സ് സിറ്റി സ്ഥാപിക്കുക. വിവിധ കായികയിനങ്ങളെ ഒരു കുടക്കീഴിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന സമഗ്രമായ സ്റ്റേഡിയം ഇവിടെ നിർമിക്കും.

കായികമത്സരങ്ങൾ ധാരാളം നടക്കാറുള്ള ബെംഗളൂരുവിൽ മികച്ച സ്റ്റേഡിയത്തിന്റെയും സൗകര്യങ്ങളുടെയും ആവശ്യകത മുൻനിർത്തിയാണ് സ്പോർട്‌സ് സിറ്റി നിർമിക്കുന്നത്. പദ്ധതിക്കായി 60 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഇനി 40 ഏക്കർകൂടി കണ്ടെത്താനുള്ള അപേക്ഷ റവന്യു വകുപ്പിന് നൽകിയിട്ടുണ്ടെന്നും കായിക യുവജനക്ഷേമ വകുപ്പുമന്ത്രി ബി. നാഗേന്ദ്ര നിയമസഭയിൽ പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നതോടെ പദ്ധതി മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *