Your Image Description Your Image Description

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ വന്നുതാമസിച്ചു തൊഴിലെടുക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമായി കേരളം മാറിക്കഴിഞ്ഞുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരവും കൊച്ചിയും തൊഴിലെടുക്കുന്നതിനനുയോജ്യമായ നഗരങ്ങളായി മാറി. 25 വര്‍ഷത്തിനപ്പുറമുള്ള വികസനം ചുരുങ്ങിയ കാലത്തിനുള്ളില്‍ സാധ്യമാക്കാനാണ് കിഫ്ബിയുടെ ധനസഹായത്തോടെ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നത്.

രാജ്യത്ത് യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം മുന്നിലാണെന്നും  മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

2016 ന് മുന്‍പുവരെ 300 സ്റ്റാര്‍ട്ടപ്പുകളാണ് ഉണ്ടായിരുന്നത്. നിലവില്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 4750 ആണ്.  2016 ല്‍ 640 ഐടി കമ്പനികളുണ്ടായിരുന്ന സ്ഥാനത്തു നിന്നും  2022 വരെ 1200 ഐടി കമ്പനികളായി വളരാന്‍ കഴിഞ്ഞതായും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കഴക്കൂട്ടം മണ്ഡല നവകേരള സദസ്സില്‍ മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന്  എഴുന്നൂറുലധികം കോടിരൂപയാണ് മാറ്റിവച്ചത്.  രാജ്യത്ത് ആദ്യമായി ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത് ഇവിടെയാണ്. ഏഴര വര്‍ഷം മുന്‍പുള്ള സാഹചര്യത്തിന് വിപരീതമായി എല്ലാ ജില്ലകളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ നടപ്പിലാക്കാനായി. 11 ജില്ലകളില്‍ കാത്ത് ലാബുകള്‍ ആരംഭിച്ചു. സ്‌ട്രോക്ക് നെബുലൈസേഷന്‍ യൂണിറ്റും നടപ്പിലാക്കി. ഇങ്ങനെ ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ജനപക്ഷ സമീപനമാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *