Your Image Description Your Image Description
Your Image Alt Text

ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിലെ ഭാരത്‌മാല എക്‌സ്‌പ്രസ് വേയില്‍ കാറിന് പിറകില്‍ ട്രക്ക് ഇടിച്ചുകയറി. അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം.

കാറിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരില്‍ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നോഖ പോലീസ് സ്റ്റേഷൻ പരിധിയിലെ റസിസർ ഗ്രാമത്തിന് സമീപമാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ സ്‌കോർപിയോ കാർ പൂർണമായും തകർന്നു.

ക്രെയിനിന്റെ സഹായത്തോടെയാണ് തകർന്ന വാഹനത്തില്‍ നിന്നും പോലീസ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കാലിത്തീറ്റയുമായി പോകുകയായിരുന്നു ട്രക്ക്. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *