Your Image Description Your Image Description
Your Image Alt Text

ഇസ്രയേലിൽ 1800 വർഷം പഴക്കമുള്ള റോമൻ സാമ്രാജ്യകാലത്തെ പട്ടാളക്യാമ്പ് കണ്ടെത്തി.പുരാതനനഗരമായ മെഗിഡോയിലെ ടെൽ മെഗിഡോയ്ക്കു സമീപം നടത്തിയ പര്യവേക്ഷണത്തിലാണ് സൈനികത്താവളത്തിന്റെ തെളിവുകൾ ലഭിച്ചത്. റോമന്റെ ‘ആറാ ഫെറാറ്റ് അയൺ’ താവളത്തിന്റേതാണ് അവശിഷ്ടങ്ങൾ.

പുരാതന ഈജിപ്തിനെയും മെസപൊട്ടോമിയയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന വ്യാപാര ഇടനാഴി കടന്നുപോകുന്ന ജസ്‌റീൽ താഴ്വരയിലാണ് ഈ പ്രദേശം. ‘നെറ്റിവി ഇസ്രയേൽ നാഷണൽ ഇൻഫ്രാസ്ട്രക്ചർ’ എന്ന കമ്പനിയുടെ സഹായധനത്തോടെയായിരുന്നു ഖനനമെന്ന് ഇസ്രയേൽ ആന്റിക്യുറ്റി അതോറിറ്റി (ഐ.എ.എ.) അറിയിച്ചു. ഉത്ഖനനത്തിനിടെ താവളത്തിലെ പ്രധാന റോഡായ ‘വിയ പ്രിട്ടോറിയ’യുടെ ഭാഗങ്ങളും വാസ്തുവിദ്യയുടെ അടയാളങ്ങളും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *