Your Image Description Your Image Description
Your Image Alt Text

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികപേരും. എന്നാല്‍ രാവിലെ എഴുന്നേറ്റയുടൻ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര നല്ലതല്ല എന്നതാണ് സത്യം. ആദ്യം ഒരു ഗദ്ലാസ് വെള്ളത്തില്‍ ദിവസം തുടങ്ങുന്നതാണ് ഏറ്റവും ആരോഗ്യകരമായി പറയപ്പെടുന്നത്. റൂം താപനിലയില്‍ തന്നെയുള്ള വെള്ളം കുടിച്ചാല്‍ മതിയാകും. തണുത്ത വെള്ളം ഒഴിവാക്കുന്നതാണ് ഉചിതം.

ഇനി, ചിലരാകട്ടെ ഇങ്ങനെ വെറുതെ വെള്ളം കുടിക്കുന്നതിന് പകരം നാച്വറല്‍ ആയി ശരീരത്തിന് ഗുണമുള്ള എന്തെങ്കിലും ചേരുവകള്‍ ചേര്‍ത്ത് വെള്ളം കുടിക്കാറുണ്ട്. ഇത്തരത്തില്‍ നിങ്ങള്‍ക്ക് കറുവപ്പട്ടയിട്ട് വച്ച വെള്ളം കുടിക്കാവുന്നതാണ്. എന്തുകൊണ്ടാണിത് പറയുന്നത് എന്ന് ചോദിച്ചാല്‍ മറ്റൊന്നുമല്ല, ഇതിന്‍റെ ഗുണങ്ങള്‍ തന്നെ കാരണം.

കറുവപ്പട്ടയ്ക്ക് അതിനുമാത്രം ഗുണങ്ങളുണ്ടോ എന്ന് അത്ഭുതപ്പെടുന്നവരും കാണും. ഉണ്ട്, എന്നാണീ സംശയത്തിനുള്ള മറുപടി. രാവിലെ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് പതിവാക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങളെ കുറിച്ച് ഒന്നറിയാം.

കറുവപ്പട്ടയിട്ട വെള്ളത്തിന്‍റെ ഗുണങ്ങള്‍…

ദഹനം കൂട്ടാനും ദഹനപ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കാനും ഇത് നമ്മെ സഹായിക്കുന്നുണ്ട്. ഒപ്പം തന്നെ നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

ഷുഗര്‍, കൊളസ്ട്രോള്‍ പോലുള്ള ജീവിതശൈലീരോഗങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്നതാണ് കറുവപ്പട്ടയുടെ മറ്റൊരു പ്രത്യേകത. ഇൻസുലിൻ ഹോര്‍മോണിന്‍റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെയാണ് കറുവപ്പട്ട ഷുഗറിനെ നിയന്ത്രിക്കാൻ സഹായിക്കുന്നത്. ശരീരത്തില്‍ അടിഞ്ഞുകിടക്കുന്ന ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്നത് വഴിയാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ കറുവപ്പട്ട സഹായിക്കുന്നത്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ആര്‍ത്തവസംബന്ധമായ പ്രയാസങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനുമെല്ലാം കറുവപ്പട്ട സഹായിക്കും.

ശ്രദ്ധിക്കേണ്ടത്…

ശരിയായ രീതിയില്‍ അല്ല ഇതുപയോഗിക്കുന്നത് എങ്കില്‍ ഗുണങ്ങളും കിട്ടണമെന്നില്ല. വെള്ളം നന്നായി തിളപ്പിക്കണം. ഇതിലേക്ക് കറുവപ്പട്ട ഇടുകയാണ് വേണ്ടത്. അല്ലെങ്കില്‍ കറുവപ്പട്ടയുടെ പൊടി ആയാലും മതി. കറുവപ്പട്ട ചേര്‍ത്ത ശേഷം 10-15 മിനുറ്റ് നേരം തീ താഴ്ത്തി വച്ച് വെള്ളം അടുപ്പത്ത് തന്നെ വയ്ക്കണം. ഇതിന് അനുസരിച്ച് വേണം വെള്ളമെടുക്കാൻ.

ശേഷം തീ കെടുത്തിയ ശേഷം വെള്ളം അരിച്ചെടുക്കാം. ഇത് ഒന്ന് ആറിയ ശേഷം കുടിക്കുന്നതാണ് നല്ലത്. വെറുംവയറ്റിലാണ് കുടിക്കേണ്ടത്. മറ്റ് ഏതെങ്കിലും ഭക്ഷണപാനീയങ്ങള്‍ കഴിച്ച ശേഷമായിരിക്കരുത് കഴിക്കാൻ എന്നര്‍ത്ഥം.

Leave a Reply

Your email address will not be published. Required fields are marked *