Your Image Description Your Image Description
Your Image Alt Text

മധ്യപ്രദേശിൽ ​ഗോത്രവർ​ഗക്കാരായ യുവാക്കൾക്ക് നേരെ അതിക്രമം. ബേടുൽ ജില്ലയിൽ രണ്ടിടങ്ങളിലായുണ്ടായ ആക്രമണത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഫെബ്രുവരി ഏഴിനും നവംബർ 15നും നടന്ന സംഭവങ്ങളിലാണ് അറസ്റ്റ്. രണ്ട് അക്രമങ്ങളുടെയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികളെ പിടികൂടിയതെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി എഴിന് നടന്ന സംഭവത്തിൽ ചഞ്ചൽ രാജ്പുത്, ചന്ദൻ സർദാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻവൈരാ​ഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *