Your Image Description Your Image Description
Your Image Alt Text

ദില്ലി: എന്‍.കെ.പ്രേമചന്ദ്രനെതിരെ ആരോപണവുമായി എളമരം കരീം രംഗത്ത്.പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചു. ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നില്‍പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ പ്രേമചന്ദ്രൻ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്.കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണം.പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും എളമരം കരീം ചോദിച്ചു

അതേസമയം പ്രധാനമന്ത്രിയുമായുള്ള ഉച്ചഭക്ഷണം പുതിയ അനുഭവം ആയിരുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പ്രതികരിച്ചു. രാഷ്ട്രീയ ചർച്ചയല്ല നടന്നത്. സൗഹൃദപരമായ ചർച്ചകളാണ് നടന്നത്.പ്രധാനമന്ത്രി വ്യക്തിപരമായ അനുഭവങ്ങളാണ് പങ്കുവച്ചതെന്നും എൻ.കെ പ്രേമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എംപിമാരുമായാണ് മോദി ഇന്നലെ ഉച്ചഭക്ഷണം കഴിച്ചത്. പാർലമെന്‍റ് ഇന്ന് അവസാനിക്കാനിരിക്കെയാണ് എംപിമാരെ കാണാനും സംസാരിക്കാനും മോദി സമയം ചെലവഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *