Your Image Description Your Image Description
Your Image Alt Text

 

ഹൈദരാബാദ്: വൻ വിജയമായ ബാഹുബലി ഫിലിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ് എന്ന ആനിമേറ്റഡ് സീരീസിൻറെ ട്രെയിലർ പുറത്തിറങ്ങി. സംവിധായകൻ എസ്എസ് രാജമൗലിയാണ് ഈ ആനിമേറ്റ‍‍ഡ് ഷോ ഒരുക്കിയിരിക്കുന്നത്.

മഹിഷ്മതി എന്ന സാങ്കൽപ്പിക സാമ്രജ്യത്തിലെ അധികാരത്തിന് വേണ്ടിയുള്ള യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ഒരുക്കിയ ബാഹുബലി സിനിമകൾ ആഗോള ബോക്‌സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു. പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ, സത്യരാജ്, രമ്യകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്.

പുതിയ ആനിമേറ്റഡ് സീരിസിലെ കഥ സിനിമയിലെ കഥ നടക്കുന്നതിന് മുൻപ് മഹിഷ്മതിൽ നടന്ന കാര്യങ്ങളാണ് ആവിഷ്കരിക്കുന്നത്. ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ് എന്ന സീരിസിൻറെ ട്രെയിലർ പ്രകാരം മഹിഷ്മതി സിംഹാസനത്തെ പുതിയ ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ ബാഹുബലിയും ഭല്ലാലദേവയും കൈകോർക്കുന്നതായി കാണിക്കുന്നു. രക്തദേവൻ എന്നറിയപ്പെടുന്ന പുതിയ വില്ലനും സീരിസിലുണ്ട്.

ഒപ്പം തന്നെ രാജമാത ശിവകാമി, കട്ടപ്പ എന്നിവരും ഈ സീരിസിൽ ഉണ്ട്. ഈ സീരിസിൻറെ നിർമ്മാതാവും ക്രിയേറ്ററുമാണ് രാജമൗലി. മെയ് 17 മുതൽ ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലാണ് ഈ ആനിമേഷൻ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങുന്നത്.
ബാഹുബലിയുടെ ലോകം വളരെ വിശാലമാണ്. അതിൽ നൂറു കണക്കിന് കഥകളുണ്ട്. അതിൽ ഒന്നാണ് ചലച്ചിത്രത്തിലൂടെ പുറത്തുവന്നത്. ഇതുപോലുള്ള ശ്രമങ്ങൾ ബാഹുബലിയുടെ ആരാധകർക്ക് കൂടുതൽ ആവേശം നൽകാനാണ് എന്നാണ് എസ്എസ് രാജമൗലി പുതിയ പ്രൊജക്ടിനെ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *