Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ എക്‌സൈസ് സംഘത്തിന്റെ വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ അഞ്ചോടെ നടത്തിയ അന്വേഷണത്തിൽ താമരശ്ശേരി, പുതുപ്പാടി സ്വദേശികളെ എം ഡി എം എയുമായി പിടികൂടുകയായിരുന്നു. മണാശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 616.5 ഗ്രാം എം ഡി എം എയുമായി താമരശ്ശേരി തച്ചംപൊയിൽ വെളുപ്പാൻചാലിൽ മുബഷീർ (24), പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ പുഴങ്കുന്നുമ്മൽ ആഷിഖ് (34) എന്നിവരെ പിടികൂടുയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ എൽ 57 യു 3650 നമ്പർ സ്‌കൂട്ടറും 72500 രൂപയും രണ്ട് മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഇവരെ കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടാളികളായ താമരശ്ശേരി ചുടലമുക്ക് അരേറ്റക്കുന്നുമ്മൽ ഹബീബ് റഹ്‌മാൻ(23), എളേറ്റിൽവട്ടോളി കരിമ്പാപ്പൊയിൽ ഫായിസ് മുഹമ്മദ്(27), ചേളന്നൂർ പള്ളിയാറപ്പൊയിൽ ജാഫർ സാദിഖ്(28) എന്നിവർ പിടിയിലായത്. മണാശ്ശേരിയിലെ വാടക റൂമിൽ വെച്ചാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 43 ഗ്രാം എം ഡി എം എയും 12500 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ, എക്‌സൈസ് കമ്മീഷണറുടെ കീഴിലുള്ള സ്‌ക്വാഡ് അംഗം ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *