Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രവും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഗാന്ധിദര്‍ശന്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള ഗാന്ധി ഉത്സവം സംഘടിപ്പിച്ചു.

പുരസ്‌കാര വിതരണ സമ്മേളനം ഉദ്ഘാടനം എ.ഡി.എം വിനോദ് രാജ് നിര്‍വഹിച്ചു. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളുടെ കലാസാഹിത്യമത്സരങ്ങൾ സംഘടിപ്പിച്ചു.
ഗാന്ധിദര്‍ശന്‍ വിദ്യാഭ്യാസ പരിപാടിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സ്‌കൂളിനുള്ള മഹാത്മാഗാന്ധി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്ക് ഗവ.ടി.ഡി എല്‍.പി സ്‌കൂള്‍ തിരുമല അര്‍ഹരായി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഗാന്ധിദര്‍ശന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ച സ്‌കൂളിനുള്ള അവാര്‍ഡ് ഗേള്‍സ് ഹൈസ്‌കൂള്‍ കണിച്ചുകുളങ്ങര സ്വന്തമാക്കി.

ഏറ്റവും മികച്ച ഹൈസ്‌കൂളിനുള്ള അവാര്‍ഡിന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കക്കാഴവും യു.പി സ്‌കൂളിനുള്ള അവാര്‍ഡിന് കുട്ടന്‍ പേരൂര്‍ അപ്പര്‍ പ്രൈമറി സ്‌കൂളും മികച്ച എല്‍.പി സ്‌കൂളിനുള്ള അവാര്‍ഡിന് ഗവ. എല്‍.പി.എസ് ചേപ്പാടും അര്‍ഹരായി.

വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.സി കൃഷ്ണകുമാര്‍ സ്‌കൂളുകള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ഗാന്ധിദര്‍ശന്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, വായനക്കുറിപ്പ് മത്സരത്തില്‍ വിജയികളായവര്‍, കലാസാഹിത്യ മത്സരത്തിലെ വിജയികള്‍ എന്നിവര്‍ക്കുള്ള സമ്മാനദാനം ശ്രീനാരായണ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി.പി ബിന്ദു നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.എസ്. മനു, ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം ട്രഷറര്‍ പി.ശശി, ഗാന്ധിദര്‍ശന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോക്ടര്‍ യു. സുരേഷ് കുമാര്‍, കോര്‍ഡിനേറ്റര്‍ ജയശ്രീ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *