Your Image Description Your Image Description
Your Image Alt Text

നമ്മള്‍ എല്ലാവരും സ്ഥിരമായി പാചകത്തിന് ഉപയോഗിക്കുന്നൊരു പച്ചക്കറിയാണ് സവാള/ ഉള്ളി. കറികള്‍ക്ക് രുചി കൂട്ടാന്‍ സഹായിക്കുന്ന ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും സവാള ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

1. പ്രമേഹം…

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ സവാള പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

2. കൊളസ്‌ട്രോള്‍…

ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകളും സള്‍ഫറും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

3. എല്ലുകളുടെ ആരോഗ്യം…

സള്‍ഫര്‍ ധാരാളം അടങ്ങിയ ഉള്ളി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

4. രോഗ പ്രതിരോധശേഷി…

സവാളയില്‍ വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

5. ശ്വാസകോശം…

വിറ്റാമിന്‍ സി അടങ്ങിയ സവാള കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

6. ദഹനം…

സവാളയില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും.

7. ക്യാന്‍സര്‍…

സവാളയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.

8. തലച്ചോറിന്‍റെ ആരോഗ്യം…

ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തങ്ങൾ തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

9. വണ്ണം കുറയ്ക്കാന്‍…

ഉള്ളിയിൽ കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടിങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇവ സഹായിക്കുന്നു.

10. ചര്‍മ്മം…

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉള്ളി ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *