Your Image Description Your Image Description
Your Image Alt Text

വാഷിങ്ടൻ: വിമാനത്തിലെ ശുചിമുറിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ ഫ്ലൈറ്റ് അറ്റൻഡന്റിനെ പിടികൂടി. വിമാനത്തില്‍ യാത്ര ചെയ്ത പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ ചിത്രീകരിച്ചതായാണ് പരാതി.

ഈസ്റ്റ് കാർട്ടർ തോംസണെ (36) ആണ് അറസ്റ്റ് ചെയ്തത്. കാർട്ടർ ജോലി ചെയ്യുന്ന വിമാന കമ്പനിക്കെതിരെയും കേസെടുത്തു.

ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ ആദ്യ സംഭവം. 14 വയസ്സുള്ള പെൺകുട്ടി നോർത്ത് കാരലൈനയിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിന്റെ ശുചിമുറിയിൽ കാമറ ഓൺചെയ്ത നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം എയർലൈൻ‌സിനെതിരെ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ കമ്പനിയുടെ പല വിമാനങ്ങളിൽ യാ​ത്ര ചെയ്ത നാലു പെൺകുട്ടികളുടെ ചിത്രങ്ങൾ ഇതേ രീതിയിൽ പകർത്തിയതായി കണ്ടെത്തിയത്. തുടർന്നാണ് നടപടി.

 

Leave a Reply

Your email address will not be published. Required fields are marked *