Your Image Description Your Image Description

കൊച്ചി: അടുത്തിടെ നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കാര്‍ ഷെയറിങ് വിപണിയിലെ മുന്‍നിര കമ്പനിയായ സൂംകാറും,  ഉപയോഗിച്ച (പ്രീ-ഓണ്‍ഡ്) കാറുകള്‍ക്കായുള്ള ഇന്ത്യയിലെ പ്രമുഖ ഓട്ടോടെക് പ്ലാറ്റ്‌ഫോമായ കാര്‍സ്24ഉം തങ്ങളുടെ കാര്‍ ഷെയറിങ് സംരംഭത്തില്‍ പ്രാദേശിക ഹോസ്റ്റുകളെ ശാക്തീകരിക്കാന്‍ കൈകോര്‍ക്കുന്നു. കാര്‍ വാങ്ങുന്നതിനും അനുയോജ്യമായ ഫിനാന്‍സിങ് ഓപ്ഷനുകള്‍ക്കുമായി കാര്‍സ്24ല്‍ നിന്നുള്ള എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ക്കൊപ്പം, വിപുലീകരണത്തിലും കാര്‍ പങ്കിടലില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനും സൂംകാര്‍ ഈ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ അവരുടെ ഹോസ്റ്റുകളെ സഹായിക്കും.

സൂംകാര്‍ ഹോസ്റ്റുകള്‍ക്ക് ഇപ്പോള്‍ കാര്‍സ്24ല്‍ നിന്ന് മുന്‍കൂട്ടി പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ യൂസ്ഡ് കാര്‍ വാങ്ങലുകളില്‍ 20,000  രൂപയുടെ അധിക ആനുകൂല്യങ്ങള്‍ക്കൊപ്പം ഒരു ലക്ഷം രൂപ വരെ ഉറപ്പായ സമ്പാദ്യവും സ്വന്തമാക്കാം. ഹോസ്റ്റുകളെ താങ്ങാനാവുന്നതും വിശ്വസനീയവുമായ വാഹനങ്ങളുടെ നിര്‍ണായക ആവശ്യകതയെ അഭിസംബോധന ചെയ്യുന്നതോടൊപ്പം, കുറഞ്ഞ മുന്‍കൂര്‍ മൂലധന നിക്ഷേപത്തിലൂടെ അവരുടെ ചെറുകിട ബിസിനസ് സാന്നിധ്യവും വരുമാനവും ഗണ്യമായി വര്‍ധിപ്പിക്കാനും ഈ സഹകരണം പ്രാപ്തരാക്കും. ഉപയോഗിച്ച കാര്‍ വാങ്ങുന്നതിനും എളുപ്പത്തിലുള്ള ഫിനാന്‍സിങ് ഓപ്ഷനുകള്‍ക്കുമുള്ള കാര്‍സ്24ല്‍ നിന്നുള്ള ഓഫറുകള്‍ സൂംകാര്‍ ഹോസ്റ്റുകളെ സംരംഭം കൂടുതല്‍ വിജയകരമാക്കാനും അവരുടെ വാഹനനിര വിപുലീകരിക്കാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *