Your Image Description Your Image Description
Your Image Alt Text

ലോകതണ്ണീര്‍ത്തട ദിനാചരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് ബി.എം.സി. ചെയര്‍മാനുമായ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഓമല്ലൂര്‍ സെന്റ്പീറ്റേഴ്സ് യാക്കോബായ സുറിയാനി വലിയപള്ളി അങ്കണത്തില്‍ നിര്‍വഹിച്ചു. രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ തണ്ണീര്‍ത്തടങ്ങളും കാവുകളും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പ് പ്രകൃതിയെ ആശ്രയിച്ചാണെന്നും ഭക്ഷണം, ജലം, വായു എന്നിവ പ്രദാനം ചെയ്യുന്ന പ്രകൃതിയെ സംരക്ഷിച്ചു നിലനിര്‍ത്തികൊണ്ട് പോകേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് ബി.എം.സി. ചെയര്‍പേഴ്സണനുമായ ജെ. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് ബി.എം.സി. ചെയര്‍മാനുമായ അഡ്വ.ജോണ്‍സന്‍ വിളവിനാലില്‍ വിവിധ കാവുകളുടെ സംരക്ഷകരായ വ്യക്തികളെ പൊന്നാടയണിയിച്ച് ആദരിച്ചു. പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.വി. ബിജു തണ്ണീര്‍ത്തട ദിനാചരണ സന്ദേശം നല്‍കി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.എം.സി. കണ്‍വീനര്‍ ഡോ. റാം മോഹന്‍ ഓമല്ലൂര്‍ ചിറ (കുറിഞ്ചാല്‍ ചാല്‍) യുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെപ്പറ്റിയും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍ തണ്ണീര്‍ത്തട ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കിനെപ്പറ്റിയും സംസാരിച്ചു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി.) സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, വനം-വന്യജീവി വകുപ്പ്, റോട്ടറി ക്ലബ്ബ് ഓഫ് പത്തനംതിട്ട സെന്‍ട്രല്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ലോകതണ്ണീര്‍ത്തട ദിനാചരണം നടത്തിയത്.

സെഷന്‍ ഫോറസ്‌ററ് ഓഫിസര്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ മഞ്ഞിനിക്കര ജി.എല്‍.പി.ജി. സ്‌കൂളിലെ കുട്ടികള്‍, അധ്യാപകര്‍, കാവ് സംരക്ഷകര്‍, ബി.എം.സി അംഗങ്ങള്‍, എന്നിവരുള്‍പ്പെടുന്ന സംഘം ഓമല്ലൂര്‍ച്ചിറ (കുറിഞ്ചാല്‍ച്ചാല്‍) സന്ദര്‍ശനം നടത്തുകയും ചിറ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ചിറയിലെ ജൈവവൈവിധ്യം എന്നിവയുടെ പ്രാഥമിക അവലോകനം നടത്തി.

സോഷ്യല്‍ ഫോറസ്ട്രി സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജി. അനില്‍കുമാര്‍, ബി.ഡി.ഓ. എ.എസ്. ലത, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഓ. (ഇന്‍ ചാര്‍ജ്) ഉഷ, മഞ്ഞിനിക്കര ജി.എല്‍.പി.ജി.എസ്. ഹെഡ്മിസ്ട്രസ് ഫസീല, ഇലന്തൂര്‍ ബ്ലോക്ക് ബി.എം.സി. അംഗം. ജോണ്‍ വി. തോമസ്, റോട്ടറി ക്ലബ് ഓഫ് പത്തനംതിട്ട സെന്‍ട്രല്‍ പ്രസിഡന്റ് സി.എ തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *