Your Image Description Your Image Description
Your Image Alt Text

ജയിലിലടച്ചാലും ക്ഷേമപദ്ധതികൾ തുടരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ കിരാരി ഗ്രാമത്തിൽ രണ്ട് സർക്കാർ സ്‌കൂളുകളുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘എ.എ.പി.യുടെ മന്ത്രിമാരായിരുന്ന മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരെ ജയിലിലടച്ചത് അവർ നടപ്പാക്കിയ ക്ഷേമപദ്ധതികൾ കാരണമാണ്. ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാനാണ് നേതാക്കൾക്കുനേരേ സി.ബി.ഐ., ഇ.ഡി. പോലെയുള്ള ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നത്.’’ -അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *