Your Image Description Your Image Description
Your Image Alt Text

ഉത്തർപ്രദേശിലൂടെയുള്ള ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ക്ഷണംലഭിച്ചില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പിന്നാലെ അഖിലേഷിന്റെ വീഡിയോ ടാഗ് ചെയ്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേഷ് എക്‌സിൽ മറുപടിനൽകി.

‘യു.പി.യിലെ യാത്രയുടെ വിശദമായ റൂട്ടും പരിപാടിയും തയ്യാറായിവരുകയാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അന്തിമരൂപമാവും. അതിനുശേഷം സംസ്ഥാനത്തെ ‘ഇന്ത്യ’ സഖ്യകക്ഷികളുമായി പങ്കിടും. യാത്രയിലെ അവരുടെ പങ്കാളിത്തം ‘ഇന്ത്യ’യെ കൂടുതൽ ശക്തിപ്പെടുത്തും.’ -രമേഷ് പറഞ്ഞു. യാത്രയ്ക്ക് തന്നെ ക്ഷണിച്ചില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും നേരത്തേ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *