Your Image Description Your Image Description
Your Image Alt Text

ഝാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപായ് സോറൻ മന്ത്രിസഭ. 81 അംഗ നിയമസഭയിൽ 47 പേരുടെ പിന്തുണയാണ് വിശ്വാസ വോട്ടെടുപ്പിൽ ഝാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ്-ആർ.ജെ.ഡി സഖ്യം നേടിയത്. കേവല ഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.

എൻ.ഡി.എ സഖ്യത്തിന് 29 വോട്ടാണ് നേടാനായത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും കോടതിയുടെ പ്രത്യേക അനുമതിയോടെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സഭയിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *