Your Image Description Your Image Description
Your Image Alt Text

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ എൻ.സി.പി സംസ്ഥാന നേതൃയോഗം എറണാകുളത്ത് ചേർന്നു. സംസ്ഥാനത്ത്​ 10 സീറ്റുകളിൽ എൽ.ഡി.എഫ്​ വിജയം ഉറപ്പാണെന്ന് സംസ്ഥാന പ്രസിഡൻറ്​ പി.സി. ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.

മന്ത്രി എ.കെ. ശശീന്ദ്രൻ, പ്രവർത്തക സമിതി അംഗം വർക്കല രവികുമാർ, വൈസ് പ്രസിഡൻറുമാരായ പി.കെ. രാജൻ മാസ്റ്റർ, പി.എം. സുരേഷ് ബാബു, ലതിക സുഭാഷ്, സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ, കെ.ആർ. രാജൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *