Your Image Description Your Image Description
Your Image Alt Text

 

നമ്മുടെ ആരോഗ്യവും ഭക്ഷണക്രമവുമായി അഭേദ്യമായ ബന്ധമുണ്ട്. ഭക്ഷണരീതിയിൽ കൃത്യമായ മാറ്റം കൊണ്ടുവന്നാൽതന്നെ ചീത്ത കൊളസ്ട്രോൾ പോലെയുള്ള പ്രശ്നങ്ങളെ അകറ്റാം. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് പലരേയും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്‌നമാണ്. ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് ഉയർന്ന കൊളസ്ട്രോൾ തോത്.

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.

1. അവക്കാഡോ

ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും അടങ്ങിയതാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും ഒരു അവക്കാഡോ വെച്ച് കഴിക്കുന്നത് നല്ലതാണ്.
2. മുന്തിരി

വിറ്റാമിനുകളും മറ്റും അടങ്ങിയ മുന്തിരി കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

3. സിട്രസ് പഴങ്ങൾ

നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്ട്രോൾ തോത് നിയന്ത്രിക്കുന്നവയാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും രക്തധമനികൾ കട്ടിയാകുന്നത് തടഞ്ഞ് എൽഡിഎൽ തോത് കുറച്ച് കൊണ്ടു വരുന്നു.

4. വാഴപ്പഴം

പൊട്ടാസ്യവും ഫൈബറും അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

5. ആപ്പിൾ

വിറ്റാമിൻ സി, ഇ തുടങ്ങി നിരവധി ആൻറിഓക്സിഡൻറുകൾ അടങ്ങിയിട്ടുളളതാണ് ആപ്പിൾ. പെക്ടിൻ, ഫൈബർ എന്നിവയും അടങ്ങിയ ആപ്പിൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഗുണം ചെയ്യും.

6. ബെറി പഴങ്ങൾ

ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ ഉയർന്ന കൊളസ്ട്രോൾ നില കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

7. തണ്ണിമത്തൻ

തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

8. പപ്പായ

പപ്പായയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *