Your Image Description Your Image Description
Your Image Alt Text

മണിപ്പുരിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന ചില നിർണായക തീരുമാനങ്ങൾ കേന്ദ്രസർക്കാർ ഉടൻ കൈക്കൊള്ളുമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി ബിരേൻ സിങ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ചനടത്തിയശേഷം എക്സിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മണിപ്പുരിൽ തുടരുന്ന വംശീയകലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ ആഭ്യന്തരമന്ത്രിയുമായി ചർച്ച ചെയ്തതായി ബിരേൻ സിങ് വ്യക്തമാക്കി. എന്നാൽ, കൂടിക്കാഴ്ചയുടെ മറ്റു വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. കഴിഞ്ഞ മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട വംശീയകലാപത്തിനുശേഷം നാളിതുവരെയായി 200-ലധികം പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *