Your Image Description Your Image Description
Your Image Alt Text

കേന്ദ്രവാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്രയെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ച് കേന്ദ്രം. മഹാരാഷ്ട്ര കേഡർ 1988 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് അപൂർവ ചന്ദ്ര. സഞ്ജയ് ജാജുവാണ് വാർത്താവിതരണ മന്ത്രാലയത്തിന്റെ പുതിയ സെക്രട്ടറി. തെലങ്കാന കേഡറിൽനിന്നുള്ള 1992 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് സഞ്ജയ് ജാജു.

കേന്ദ്ര സഹകരണ മന്ത്രാലയം സെക്രട്ടറിയായി അസം-മേഘാലയ കേഡറിലെ 1992 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥൻ ആശിഷ് കുമാർ ഭൂട്ടാനി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ബോർഡർ മാനേജ്‌മെന്റ് സെക്രട്ടറിയായി മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ രാജ് കുമാർ ഗോയൽ, കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം സെക്രട്ടറിയായി അനിൽ മാലിക്, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി സുമിത ദാവ്‌റ, കേന്ദ്ര ഉൾനാടൻ ജലഗതാഗ വകുപ്പ് ചെയർമാനായി വിജയ് കുമാർ, കേന്ദ്ര ഇൻഫർമേഷൻ കമ്മിഷൻ സെക്രട്ടറിയായി രഷ്മി ചൗധരി, സെൻട്രൽ വിജിലൻസ് കമ്മിഷൻ സെക്രട്ടറിയായി പി. ഡാനിയേൽ എന്നിവരുടെ നിയമനത്തിനും കേന്ദ്രം അംഗീകാരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *