Your Image Description Your Image Description
Your Image Alt Text

കഴിഞ്ഞ മൂന്നുവർഷത്തിനിടെ ആറുലക്ഷത്തിലേറെപ്പേർ ഇന്ത്യൻപൗരത്വം ഉപേക്ഷിച്ചെന്ന് കേന്ദ്രസർക്കാർ. 6,05,209 പേർ ഇന്ത്യൻപൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്‌സഭയിൽ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.

2021-ൽ 1,63,370 പേരും 2022-ൽ 2,25,620 പേരും 2023-ൽ 2,16,219 പേരും വിദേശപൗരത്വം സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. പൗരത്വം ഉപേക്ഷിച്ചവരുടെ സംസ്ഥാനം തിരിച്ചുള്ള വിവരങ്ങൾ കേന്ദ്രത്തിൻറെ പക്കലില്ലെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *