Your Image Description Your Image Description
Your Image Alt Text

വിവാദ ആൾദൈവം നിത്യാനന്ദയുടെ ശിഷ്യകളെ വിട്ടുകിട്ടണമെന്ന പിതാവിന്റെ ഹേബിയസ് കോർപ്പസ് ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. തങ്ങൾ സ്വയം തിരഞ്ഞെടുത്ത പാതയാണെന്ന ശിഷ്യകളുടെ മൊഴി വീഡിയോ കോൺഫറൻസ് വഴി സ്വീകരിച്ചാണ് ഈ തീരുമാനം.

തന്റെ രണ്ടുപെൺമക്കളെ നിത്യാനന്ദ അഹമ്മദാബാദിൽനിന്നു തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് പിതാവ് 2019-ൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്വാമിയുടെ ഭക്ത നടത്തുന്ന ഒരു സ്കൂളിന്റെ ഹോസ്റ്റലിലായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. പിന്നീട് വിദേശത്തേക്ക് പോയി. കുട്ടികളെ സ്വാമി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പിതാവ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *