Your Image Description Your Image Description
Your Image Alt Text

ഉണക്കമുന്തിരി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്. ഉണക്കമുന്തിരി ഒരു പോഷകസമൃദ്ധമായ ഭക്ഷണമാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും അത്യാവശ്യമാണ്. ഇവ എല്ലുതേയ്മാനം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

ഉണക്കമുന്തിരിയിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. കലോറിയുടെ അളവ് വർദ്ധിപ്പിക്കാതെ തന്നെ ഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കും. കുതിർത്ത ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹമുള്ളവർക്ക് ഗുണകരമാണ്.

കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് മലബന്ധത്തിനും മലവിസർജ്ജനത്തിനും സഹായിക്കും. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയിലേക്ക് നയിക്കും. ഉണക്കമുന്തിരിയിൽ വിറ്റാമിനുകൾ ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, ഉണക്കമുന്തിരിയിലെ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പനി, അണുബാധ, വിവിധ രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.

അസ്ഥികളുടെ സാന്ദ്രത സ്ത്രീകളിൽ ഗുരുതരമായ ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് 30 കഴിഞ്ഞവരിൽ. ഉണക്കമുന്തിരിയിൽ കാൽസ്യം, മൈക്രോ ന്യൂട്രിയൻ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കുതിർത്ത ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് എല്ലുകളും പേശികളും ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

ഒരും പിടി ഉണക്കമുന്തിരി നല്ലപോലെ കഴുകിയതിന് ശേഷം നല്ല ശുദ്ധമായ വെള്ളത്തിൽ ഇട്ട് രാത്രിയിൽ കുതിർക്കാൻ ഇട്ട് വയ്ക്കുക. ഇത് പിറ്റേദിവസം വെറും വയറ്റിൽ കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *