Your Image Description Your Image Description
Your Image Alt Text

കൊച്ചി: ആഢംബര കാര്‍ നിര്‍മാതാക്കളായ മേഴ്‌സിഡസ് ബെന്‍സ് ഇന്ത്യ രണ്ട് പുതിയ എസ് യു വികളിലൂടെ കാര്‍വിപണിയില്‍ പുതിയ അധ്യായം തുറന്നു. പുതിയ ജിഎല്‍എ, എഎംജി ജിഎല്‍ഇ 53 4മാറ്റിക് പ്ലസ് കൂപ്പ് എന്നിവയാണ് പുറത്തിറക്കിയത്. ആഢംബരവും മനോഹാരിതയും പ്രകടനവും എല്ലാം ഒത്തുചേരുന്നതാണ് പുതിയ കാറുകള്‍. വൈദ്യുത വാഹനങ്ങളുടെ ഭാവിയിലേക്കുള്ള പ്രതിബദ്ധത അടിവരയിടുന്ന ഇക്യുജിയും മേഴ്‌സിഡസ് പ്രഖ്യാപിച്ചു. ജിഎല്‍എ 200, ജിഎല്‍എ 220ഡി 4 മാറ്റിക്, ജിഎല്‍എ 220ഡി ഫൊര്‍മാറ്റിക് എഎംജി ലൈന്‍ എന്നിങ്ങിനെ മൂന്ന് ഇനങ്ങളായി ജിഎല്‍എ ലഭിക്കും. ജിഎല്‍എ 200ന് 50.5 ലക്ഷമാണ് വില. ജിഎല്‍എ 220 ഡിക്ക് 54.75 ലക്ഷം രൂപ. 56.9 ലക്ഷം രൂപയാണ് ജിഎല്‍എ 220ഡി 4മാറ്റിക് എഎംജി ലൈനിന്റെ വില. 1.85 കോടിയില്‍ ആരംഭിക്കുന്ന എഎംജി ജിഎല്‍ഇ 4മാറ്റിക്കിന് 2.2 കോടി രൂപ വരെ വിലയുണ്ട്.

ജിഎല്‍എ ഇന്ത്യയില്‍ 10 വര്‍ഷം മുന്‍പ് വിപണിയില്‍ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ 14,000ലേറെ കാറുകള്‍ നിരത്തിലുണ്ട്. ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, 360 ഡിഗ്രി കാമറ, കീലസ്-ഗൊ കംഫര്‍ട്ട് പാക്കേജ് തുടങ്ങിയവ പുതിയ ജിഎല്‍എയിലുണ്ട്. ഏറെ ഡിജിറ്റല്‍ സവിശേഷതകളുണ്ട്. 4സി സിലിണ്ടര്‍ 1950 സിസി റിഫൈന്‍ഡ് എന്‍ജിന്‍ ആണ് ജിഎല്‍എ 220ഡി 4മാറ്റിക്കിന്. ഇരട്ട ടര്‍ബോ ചാര്‍ജിങും അധിക ഇലക്ട്രിക് കംപ്രസറുമുള്ള ഇന്‍ലൈന്‍ 6 സിലിണ്ടറാണ് എഎംജി ജിഎല്‍ഇ 53ന്റെ പ്രത്യേകത. ഓള്‍-വീല്‍ ഡ്രൈവിങ് സിസ്റ്റം, ആക്റ്റിവ് സ്‌റ്റെബിലൈസേഷന്‍ എന്നിവയിലൂടെ സ്റ്റിയറിങ്, ടോര്‍ക്ക് ഡിസ്ട്ര്യൂബഷന്‍ എന്നിവ ക്രമീകരിക്കുന്നു. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വാഹനത്തിന്റെ ശബ്ദം മാറ്റാന്‍ അനുവദിക്കുന്ന എക്‌സോസ്റ്റ് ഫ്‌ളാപ്പുകള്‍, സ്റ്റിയറിങ് വീലില്‍ കൂടുതല്‍ നിയന്ത്രണം തുടങ്ങിയ സവിശേഷതകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *