Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. 22 കാരിയായ അഭിരാമി (പാറു) ആണ് മരിച്ചത്. വീടി‌നു പുറത്തെ ഗോവണിയിലെ ഇരുമ്പ് കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് അഭിരാമിയെ കണ്ടെത്തിയത്. പനവൂർ പനയമുട്ടത്താണ് സംഭവം.

കൊലപാതകമാണോയെന്ന് സംശയ‌ിക്കുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ ഇതിൽ വ്യക്തത വരു. രണ്ടരവർഷം മുൻപാണ് ശരത്ത് എന്നയാളുമായി (അയ്യപ്പൻ–30) അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഇരുവർക്കും ഒന്നരവയസ്സ് പ്രായമുള്ള ഒരു ആൺകുഞ്ഞുണ്ട്. ഭർത്താവുമായി സ്ഥിരം വഴക്കായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *