Your Image Description Your Image Description

കുമ്പള : വിമാനത്തിന്റെ ഭാഗം കയറ്റി കൊണ്ട് വന്ന മംഗളൂരു ഭാഗത്ത് നിന്നു ഏഴിമല നാവിക അക്കാദമിയിലേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറി ഷിറിയ മുട്ടത്ത്‌ സർവീസ് റോഡിൽ കുടുങ്ങി. തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു . റോഡിന്റെ ഇടുങ്ങിയ ഭാഗത്തു കൂടി മുന്നോട്ട് പോകാൻ പ്രയാസമായതിനെ തുടർന്ന് ലോറി നിർത്തിയിട്ടു .

 

നാൽപതിലേറെ ചക്രമുള്ള കണ്ടെയ്നറിലാണ് വിമാനത്തിന്റെ ഭാഗങ്ങൾ കൊണ്ടുപോയത് .അതേസമയം ലോറി കുടുങ്ങിയതോടെ സൂപ്പർവൈസർ ഇറങ്ങി ഓടി .തുടർന്ന് അതിൽ ഡ്രൈവറും,ക്ലീനറും മാത്രമായിരുന്നു ഉണ്ടായത് . ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെയാണ് ഉപകാരണങ്ങൾ കയറ്റികൊണ്ടുവന്നത് എന്ന് പറയുണ്ട് .ലോറി പാതയോരത്തിലേക്ക് മാറ്റി പ്രശ്‌നം പരിഹരിച്ചതിന് ശേഷം പുതിയ റോഡിലൂടെ വാഹനങ്ങളുടെ ഗതാഗതം പുനഃസ്ഥാപിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *